ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്; ഓവർസീസ് എൻസിപി നിവേദനം നൽകി
കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളും, അവരുടെ കുടുംബാംഗങ്ങളും വാർഷിക അവധി ഉൾപ്പടെ ഒഴിവാക്കി നാട്ടിലേക്ക് വരാൻ കഴിയാതെ വിദേശത്ത് തുടരുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്.

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബഹു. കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ശ്രീ ജോതിരാദിത്യ സിന്ധ്യ, വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ എന്നിവർക്ക് എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസാണ് നിവേദനം സമർപ്പിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളും, അവരുടെ കുടുംബാംഗങ്ങളും വാർഷിക അവധി ഉൾപ്പടെ ഒഴിവാക്കി നാട്ടിലേക്ക് വരാൻ കഴിയാതെ വിദേശത്ത് തുടരുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഇപ്പോൾ യാത്രാ നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ ഭീമമായ തുകയാണ് ഗൾഫ് മേഖലയിലേക്കുളള വിമാനക്കമ്പനികൾ ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും വിവിധ കാരണങ്ങൾ പറഞ്ഞ് ഇപ്പോൾ ഈടാക്കുന്നത്.
കൊവിഡ് മഹാമാരി കാരണം തൊഴിൽ നഷ്ടവും, വരുമാനങ്ങൾ നിലച്ചതും വഴി വർഷങ്ങളായി നാട്ടിലേക്ക് കുടുംബത്തോടോപ്പം മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഭീമമായ ടിക്കറ്റ് ചാർജ് താങ്ങാൻ കഴിയില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് ചില വിമാന കമ്പനികൾ ഈടാക്കുന്നത്. പ്രവാസികളുടെ അടിയന്തിര പ്രധാന്യമുള്ള വിഷയത്തിൽ സർക്കാർ ഇടപെടൽ വേഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഒഎൻസിപി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
RELATED STORIES
പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം എല്ലാ കോഴ്സുകളിലും 40...
25 Jun 2022 2:06 PM GMTബഫര്സോണ് വിഷയത്തിലെ സര്ക്കാരിന്റെ ഇരട്ടത്താപ്പ് നയം പ്രതിഷേധാര്ഹം: ...
25 Jun 2022 12:49 PM GMTകാര്ഷിക, ഉല്പ്പാദന മേഖലകളെ സംരക്ഷിക്കാനുള്ള പ്രവര്ത്തനങ്ങള്ക്ക്...
25 Jun 2022 12:36 PM GMTപഴക്കമുള്ള ബോട്ടുകളുടെ ലൈസന്സ് പുതിക്കില്ലെന്ന സര്ക്കാര് തീരുമാനം...
25 Jun 2022 12:13 PM GMTസംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്ധന
25 Jun 2022 9:59 AM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMT