വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രോവിന്‍സ് വനിതാ വിഭാഗം രൂപീകരിച്ചു

അല്‍ഖോബാര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രോവിന്‍സ് വനിതാ വിഭാഗം രൂപീകരിച്ചു. പ്രസിഡന്റ് ജയന്‍ വടക്കേവീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍നാസ് വക്കം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മൂസ കോയ, ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവര്‍ പുതിയ ഭാരവാഹികളുടെപാനല്‍ അവതരിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. വനിതാ വിഭാഗംപ്രസിഡന്റായി സ്മിതാ ജയന്‍, ജനറല്‍ സെക്രട്ടറിയായി ഹുസ്‌ന ആസിഫ്, ഖജാഞ്ചിയായ ഷംല നജീബ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: പ്രജിതാ അനില്‍ കുമാര്‍, അര്‍ച്ചന അഭിഷേക്, ലതികാ പ്രസാദ്(വൈസ് പ്രസിഡന്റ്), ഷസ്‌ന അരുണ്‍(ജോയന്റ് സെക്രട്ടറി), എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഷെറി ഷമീം, ജസ്‌ന മൂസ, വിജയശ്രീ അപ്പന്‍, ദിവ്യ ഷിബു, സോഫിയ താജു, റുബീനാ ലത്തീഫ്, ടസ്സി ടസ്മിന്‍, ഫാത്തിമാ അനസ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ഷമീം കാട്ടാക്കട, ഖജാഞ്ചി ആസിഫ് താനൂര്‍ സംസാരിച്ചു.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT