Gulf

'പ്രവാസി പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ വേണം'; എംപിമാര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇമെയില്‍ അയക്കും

വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ പ്രവാസികളെ പിഴിയുന്ന മിഷനായി കേന്ദ്ര സര്‍ക്കാറും ദിനേന നിലപാടുകള്‍ മാറ്റിപ്പറഞ്ഞ് കേരള സര്‍ക്കാറും പ്രവാസികളെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.-ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി

പ്രവാസി പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ വേണം;  എംപിമാര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇമെയില്‍ അയക്കും
X

റിയാദ്: കൊവിഡ് 19 പ്രതിസന്ധിയില്‍ പ്രയാസത്തിലായ പ്രവാസികളെ അടിയന്തിരമായി നാട്ടില്‍ എത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ് കേരള സംസ്ഥാന സമിതി കേരളത്തിലെ 20 എംപിമാര്‍ക്ക് ഇമെയില്‍ അയക്കുന്നു.

വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ പ്രവാസികളെ പിഴിയുന്ന മിഷനായി കേന്ദ്ര സര്‍ക്കാറും ദിനേന നിലപാടുകള്‍ മാറ്റിപ്പറഞ്ഞ് കേരള സര്‍ക്കാറും പ്രവാസികളെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പ്രവാസികളുടെ പണത്തിന്റെ പങ്ക് പറ്റിക്കൊണ്ടിരിക്കുന്ന സംഘടനകളും കൂട്ടായ്മകളും പ്രവാസികളുടെ വിഷയത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത വെടിയണമെന്ന് സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

പ്രവാസികളെ ഇനിയും പ്രയാസത്തിലേക്ക് തള്ളിവിടാതെ സുരക്ഷിതരായി അവരെ നാട്ടില്‍ എത്തിക്കുവാനുള്ള അടിയന്തിര നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് സോഷ്യല്‍ ഫോറം, റിയാദ് കേരള സംസ്ഥാന സമിതി പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ പത്ര പ്രസ്ഥാവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it