യുപിഎ പ്രകടനപത്രികയില്‍ പ്രവാസികളെ പരിഗണിച്ചത് സ്വാഗതാര്‍ഹം: ഇന്‍കാസ്

മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനും രാജീവ് ഗാന്ധിയുടെ ഐടി ഉപദേശകനുമായിരുന്ന സാം പിത്രോഡ പ്രവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് പ്രവാസി പ്രശ്‌നങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്.

ദുബയ്: യുപിഎയുടെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ പ്രവാസികളെ പ്രത്യേകം പരിഗണിച്ചത് സ്വാഗതാര്‍ഹമാണെന്ന് ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി പുന്നയ്ക്കന്‍ മുഹമ്മദലി. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനും രാജീവ് ഗാന്ധിയുടെ ഐടി ഉപദേശകനുമായിരുന്ന സാം പിത്രോഡ പ്രവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് പ്രവാസി പ്രശ്‌നങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്.

ഇന്‍കാസ് നേതാക്കളായ പുന്നയ്ക്കന്‍ മുഹമ്മദലിയും സി പി ജലീലും ചേര്‍ന്ന് നല്‍കിയ നിര്‍ദേശങ്ങളായ പ്രവാസികാര്യ മന്ത്രാലയം കൂടുതല്‍ അധികാരപരിധിയോടെ പുനസ്ഥാപിക്കല്‍, ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവാസികളുടെ മക്കള്‍ക്ക് പരിഗണന, പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഏകജാലക സംവിധാനം, പ്രവാസികള്‍ക്ക് മികച്ച നിലയിലുള്ള ആരോഗ്യപരിപാലനം, ഗുരുതരാവസ്ഥയിലുള്ള രോഗികളെ നാട്ടിലെത്തിച്ച് ചികില്‍സിക്കുന്നതിനുള്ള സഹായം തുടങ്ങിയവയാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top