Gulf

ഉംറ തീര്‍ത്ഥാടനത്തിനെത്തിയ കോഴിക്കോട് പെരുവയല്‍ സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി

ഉംറ തീര്‍ത്ഥാടനത്തിനെത്തിയ കോഴിക്കോട് പെരുവയല്‍ സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി
X

ജിദ്ദ: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ കോഴിക്കോട് പെരുവയല്‍ സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി. ഉംറ കഴിഞ്ഞ് മടങ്ങവെ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് പെരുവയല്‍ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തില്‍ (62) ആണ് മരിച്ചത്.

ക്യാന്‍സര്‍ ബാധിതയായിരുന്ന മറിയുമ്മ ഭര്‍ത്താവും മകനുമൊന്നിച്ച് ഉംറയ്ക്ക് എത്തിയതായിരുന്നു. പെരുവയല്‍ സ്വദേശി അലവി നായര്‍കുളങ്ങരയാണ് ഭര്‍ത്താവ്. മക്ക മദീന സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി അറിയിച്ചു.

Next Story

RELATED STORIES

Share it