Gulf

പെട്രോളിയം രംഗത്ത് നിക്ഷേപ സാധ്യതകള്‍ തേടി കേരളം; യുഎഇ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

അബൂദബിയിലെ അഡ്‌നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് സന്നദ്ധത അറിയിച്ചത്.

പെട്രോളിയം രംഗത്ത് നിക്ഷേപ സാധ്യതകള്‍ തേടി കേരളം; യുഎഇ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
X

അബൂദബി: കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യുഎയുടെ ദേശീയ എണ്ണ കമ്പനിയായ അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക് ) നിക്ഷേപമിറക്കാന്‍ സാധ്യത. അബൂദബിയിലെ അഡ്‌നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് സന്നദ്ധത അറിയിച്ചത്. ഇതിനായി ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും ധാരണയായി. നിക്ഷേപസാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണ്. ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുല്‍ത്താന്‍ ജാബര്‍ പറഞ്ഞു.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താന്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയില്‍ ഇതിനകം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യൂസഫ് അലി എം എ, അഡ്‌നോക് ആക്ടിങ് സിഇഒ മുഹമ്മദ് അല്‍ അര്‍യാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it