യുഎഇയിലുള്ള തടവുകാരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റും.
യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ തടവുകാരെ കൈമാറും. ഈ തടവുകാരുടെ ബാക്കിയുള്ള തടവ് ഇന്ത്യയിലെ ജയിലുകളില്‍ അനുഭവിക്കേണ്ടി വരും.
അബൂദബി: യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ തടവുകാരെ കൈമാറും. ഈ തടവുകാരുടെ ബാക്കിയുള്ള തടവ് ഇന്ത്യയിലെ ജയിലുകളില്‍ അനുഭവിക്കേണ്ടി വരും. അടുത്ത മാസം ആദ്യത്തില്‍ ഇന്ത്യയുടേയും യുഎഇയുടെയും വിദേശകാര്യ മന്ത്രാലയത്തിലെയും അഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കും. 2011 ലാണ് ഇരു രാജ്യങ്ങളും ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. 2013 ല്‍ ആണ് ഇരു രാജ്യങ്ങളും തമ്മില്‍ കൈമാറ്റ നിയമം ഒപ്പ് വെച്ചത്. നിലവില്‍ 1100 ഇന്ത്യക്കാരാണ് യുഎഇയിലെ വിദേശ ജയിലുകളില്‍ കഴിയുന്നത്. വന്‍ കുറ്റങ്ങള്‍ നടത്തി ജയിലില്‍ കഴിയുന്ന ക്രിമിനല്‍ കുറ്റവാളികളെ ഈ കൈമാറ്റത്തില്‍ ഉള്‍പ്പെടില്ല. ആദ്യഘട്ടത്തില്‍ ബാക്കിയുള്ള കാലം നാട്ടില്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ 77 പേരാണ് സന്നദ്ധരായിരിക്കുന്നതെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആക്ടിംഗ് കോണ്‍സുലര്‍ ജനറല്‍ നീരജ് റാവല്‍ പറഞ്ഞു.
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT