- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ.ഷമീമ അബ്ദുല്‍ നാസറിന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബയ്: മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് പത്തുവര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അജ്മാനിലെ മെട്രോ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി ജോലിചെയ്യുകയാണ്. 2005 മുതല്‍ യുഎഇയില്‍ ആയുര്‍വേദമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.ഷമീമ അബ്ദുല്‍ നാസറിന്റെ പ്രവര്‍ത്തന മികവിനെ ആദരിച്ചുകൊണ്ടാണ് അജ്മാന്‍ എമിഗ്രേഷന്‍ അധികൃതര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. 16 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഷമീമ അബ്ദുല്‍ നാസര്‍ കേരളം, ഡല്‍ഹി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ആയുര്‍വേദ ഡോക്ടറായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
പ്രമുഖ ചരിത്രകാരനായ ഡോ. മുസ്തഫ കമാല്‍ പാഷയുടെയും, പ്രഫസര്‍ ഹബീബ പാഷയുടെയും മകളായ ഡോ. ഷമീമ, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിനിയാണ്. ഗള്‍ഫ് മേഖലയില്‍ ആയുര്‍വേദത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് തന്റെ നേട്ടമെന്ന് ഡോ. ഷമീമ അബ്ദുല്‍ നാസര്‍ പറഞ്ഞു. യുഎഇയിലെ പത്ര, ദൃശ്യ, റേഡിയോ മാധ്യമങ്ങളിലെ സജീവസാന്നിധ്യം കൂടിയാണ് ഡോ. ഷമീമ. ടിവി, റേഡിയോ ടോക്ക് ഷോകളില്‍ ആരോഗ്യവിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം വിവിധ ദിനപത്രങ്ങളില്‍ ലേഖനങ്ങളും എഴുതുന്നു.
പ്രവാസി സമൂഹത്തിന്റെ ആരോഗ്യവിഷയങ്ങളില്‍ സംവദിച്ച് സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഡോ. ഷമീമ, യുഎഇയിലെ ആയുര്‍വേദരംഗത്തെ സുപരിചിത സാന്നിധ്യമാണ്. ആതുര സേവനരംഗത്തെ മികവിന് പ്രവാസ ലോകത്തെ നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍നിന്നാണ് ബിഎഎംഎസ് പൂര്‍ത്തിയാക്കിയത്. പിഎസ്എംഒ കോളജ് തിരൂരങ്ങാടിയില്‍നിന്നും കോളജ് പ്രീഡിഗ്രിയും, തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. മീഡിയാ വണ്‍ ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവിയായ എം സി എ നാസറിന്റെ ഭാര്യയാണ്. മക്കള്‍: അഫ്‌നാന്‍, ലിയാന്‍, മിന്‍ഹ, മിദ്ഹ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















