Gulf

യുഎഇയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ധനസമാഹരണം; ആദ്യദിനം ലഭിച്ചത് 62 കോടി രൂപ

യുഎഇയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ധനസമാഹരണം; ആദ്യദിനം ലഭിച്ചത് 62 കോടി രൂപ
X

ദുബയ്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായുളള സഹായധനം വര്‍ദ്ധിപ്പിച്ച് യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി ചേര്‍ന്നാണ് അവശ്യ സേവനത്തിനായുളള ധനസമാഹരണം നടക്കുന്നത്.

33 മില്ല്യണ്‍ ദിര്‍ഹമാണ്(ഏകദേശം 62 കോടി രൂപ) ആദ്യദിനം തന്നെ ശേഖരിക്കാനായത്. ഭക്ഷണവും ശുദ്ധജലവും വീടുമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മില്ല്യണിലധികം റോഹിങ്ക്യകള്‍ക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കണക്കുകള്‍ പ്രകാരം, 6,60,000 കുട്ടികള്‍ അനാരോഗ്യം മൂലവും ഭക്ഷണവും വെളളവും കിട്ടാതെയും കഷ്ടപ്പെടുന്നുണ്ട്. ഇവര്‍ക്ക് ശരിയായ വിദ്യാഭ്യാസവും ലഭിക്കുന്നില്ല. 2,53,000 സ്ത്രീകള്‍ക്കും അവശ്യഭക്ഷണവും ശുദ്ധജലവുമില്ല.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാനാണ് രോഹിങ്ക്യകളെ സഹായിക്കുന്നതിനുളള ഈ ഉദ്യമത്തിന് നിര്‍ദേശം നല്‍കിയത്. യുഎഇയിലെ 20ലധികം അംഗീകൃത സംഘടനകളാണ്, രാജ്യവ്യാപകമായുളള ക്യാംപയിനില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസം തന്നെ 33 മില്ല്യണ്‍ ദിര്‍ഹം ശേഖരിക്കാന്‍ കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എമിറേറ്റ്‌സ് റെഡ് ക്രെസന്റിന്റെ അല്‍ ദഫ്ര റീജിയണിന്റെ പ്രതിനിധിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ 5 മില്ല്യണ്‍ ദിര്‍ഹമാണ് സംഭാവന നല്‍കിയത്.

Next Story

RELATED STORIES

Share it