യുഎഇ കൊറോണ വിമുക്തം. ആരോഗ്യ മന്ത്രാലയം
ചൈനയിലും മറ്റു രാജ്യങ്ങളിലും മറ്റു പടര്‍ന്ന് കൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസ് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യുഎഇ കൊറോണ വൈറസ് മുക്തമാണന്നും യുഎഇ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ദുബയ്: ചൈനയിലും മറ്റു രാജ്യങ്ങളിലും മറ്റു പടര്‍ന്ന് കൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസ് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യുഎഇ കൊറോണ വൈറസ് മുക്തമാണന്നും യുഎഇ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇത്തരം മാരകമായ രോഗങ്ങളെ കൈകാര്യം ചെയ്യാന്‍ യുഎഇ സുശക്തമാണന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ മന്ത്രാലയം ദുബയ് ഹെല്‍ത്ത് അഥോറിറ്റി, അബുദബി ആരോഗ്യ വകുപ്പ്, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത്തരം രോഗ ലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്താനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന ഏറ്റവും പുതിയ നിര്‍ദ്ദശങ്ങള്‍ പാലിച്ച് കൊണ്ടാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT