'പോരാടി നേടിയ സ്വാതന്ത്ര്യം': ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍ ഇന്ന്

റിയാദ്: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'പോരാടി നേടിയ സ്വാതന്ത്ര്യം' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, സൗദി കേരള ഘടകം 2020 ആഗസ്റ്റ് 15 ന് ഓണ്‍ലൈന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. സൗദി സമയം വൈകുന്നേരം 7.30നു തുടങ്ങുന്ന പരിപാടിയില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. അല്‍ അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കോര്‍ഡിനേറ്റര്‍ അഷ്‌റഫ് മൊറയൂര്‍ സ്വാത്രന്ത്ര്യദിന സന്ദേശം നല്‍കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ ആശംസകളര്‍പ്പിക്കും. സൂം ആപ്ലിക്കേഷനില്‍ 891 4154 6530 എന്ന ഐഡി ഉപയോഗിച്ച് ആഘോഷ പരിപാടിയില്‍ പങ്കെടുക്കാം. മുഴുവന്‍ പ്രവാസി മലയാളി സുഹൃത്തുക്കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT