Gulf

യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിയായ വള്ളിയേങ്ങല്‍ മുഹമ്മദ് ലുഖ്മാന്‍ (31) ആണ് അല്‍ ഐനില്‍ മരിച്ചത്.

യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു
X

അല്‍ഐന്‍: യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു. തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിയായ വള്ളിയേങ്ങല്‍ മുഹമ്മദ് ലുഖ്മാന്‍ (31) ആണ് അല്‍ ഐനില്‍ മരിച്ചത്. മൂന്ന് ദിവസം മുമ്പ് ജോലിയ്ക്കിടെ വീണ് അദ്ദേഹത്തിന് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അല്‍ ഐന്‍ തവാം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

ഭാര്യ: ഫര്‍സാന. ഏക മകന്‍: ഫൈസാന്‍. പിതാവ് മുസ്തഫ വള്ളിയേങ്ങല്‍. മാതാവ് പാത്തുമ്മു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it