കല്ലറ സ്വദേശി സൗദിയില്‍ നമസ്‌കാരത്തിനിടെ മരിച്ചു
കുറിഞ്ഞിലക്കാട് പ്ലാവില പുത്തന്‍വീട്ടില്‍ ഹുസൈന്‍ (52) ആണ് മരിച്ചത്. നാരിയയില്‍വച്ച് ശനിയാഴ്ച പുലര്‍ച്ചെ പള്ളിയില്‍ സുബഹി നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ദമ്മാം: പ്രഭാതനമസ്‌കാരത്തിനിടെ തിരുവനന്തപുരം കല്ലറ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കുറിഞ്ഞിലക്കാട് പ്ലാവില പുത്തന്‍വീട്ടില്‍ ഹുസൈന്‍ (52) ആണ് മരിച്ചത്. നാരിയയില്‍വച്ച് ശനിയാഴ്ച പുലര്‍ച്ചെ പള്ളിയില്‍ സുബഹി നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 15 വര്‍ഷമായി ജുബൈല്‍ പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍ വൈസറായി ജോലിചെയ്തുവരികയായിരുന്നു.
നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെത്തന്നെ ഖബറടക്കുമെന്നു ഖഫ്ജിയില്‍ ജോലിചെയ്യുന്ന സഹോദരന്‍ റഫീഖ് അറിയിച്ചു. നേരത്തെ ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ഭാര്യ സെലീനയും മക്കളായ ആമിന, മറിയം, അബ്ദുല്ല, റഹ്മ എന്നിവരും കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് മടങ്ങിയത്. സഹോദരങ്ങള്‍: അബ്ദുല്‍ ഹലിം മൗലവി, റഫീഖ് (ഖഫ്ജി), അബ്ദുല്‍ കബീര്‍ മൗലവി, സക്കീന, താഹിറ. നിയമനടപടികള്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
RELATED STORIES
പൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT