സൗദിയില്‍ വാഹനമിടിച്ച് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു
അബഹ-അല്‍ബാഹ റോഡില്‍ 200 കിലോമീറ്റര്‍ അകലെയുള്ള സബ്ത്തല്‍ അലയ എന്ന സ്ഥലത്തു ജൂലൈ 13 നു രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്റെ വാഹനം ഇടിച്ചയിരുന്നു റഹീം മരിച്ചത്.

ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്
അബഹ: സൗദിയിലെ സബ്ത്തല്‍ അലയയില്‍ വാഹനം ഇടിച്ച് മരിച്ച പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ ഓങ്ങോട്ടില്‍ താമസിക്കുന്ന വലിയ പീടികക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ റഹീം (35 ) എന്ന യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു
അബഹ-അല്‍ബാഹ റോഡില്‍ 200 കിലോമീറ്റര്‍ അകലെയുള്ള സബ്ത്തല്‍ അലയ എന്ന സ്ഥലത്തു ജൂലൈ 13 നു രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്റെ വാഹനം ഇടിച്ചായിരുന്നു റഹീം മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ് തത്സമയം തന്നെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സൗദിയില്‍ ഉള്ള റഹീം ഖഫീലിന്റെ ഡ്രൈവര്‍ ആയി ജിദ്ദയിയില്‍ ജോലി ചെയ്യുകയായിരുന്നു. സ്‌കൂള്‍ അവധി ആയതിനാല്‍ ഖഫീലിന്റെ ജന്മനാടായ സബ്ത്തല്‍ അലയയില്‍ കുറച്ചു ദിവസം മുമ്പാണ് വന്നത്. സ്പോണ്‍സറുടെ വീട്ടിലേക്ക് മരുന്ന് വാങ്ങാന്‍ വേണ്ടി അലയ ടൗണില്‍ വാഹനം നിറുത്തി മെഡിക്കല്‍ ഷോപ്പിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ഭാര്യ ഷബ്ന ഷെറിന്‍, മക്കള്‍ ദിയ ഫര്‍ഷ (5), റൂഹ (2), മാതാവ് ആയിഷ, സഹോദരിമാര്‍, റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭര്‍ത്താക്കന്മാര്‍ മുസ്തഫ, അയ്യൂബ്, റഫീഖ്. മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ട നിയമ സഹായങ്ങള്‍ ചെയ്തത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അലയ പ്രസിഡണ്ട് നാസര്‍ നാട്ടുകല്ലും റഹീമിന്റെ കുടുംബക്കാരും സുഹൃത്തുക്കളെയും ആയിരുന്നു. സബ്ത്തല്‍ അലയ ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ അലയ കബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT