Gulf

പ്രശസ്ത ഡോക്ടര്‍ വി പി മുസ്തഫ അന്തരിച്ചു

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കുറച്ചുദിവസത്തെ അവധിക്കായി നാട്ടിലേക്ക് പോയത്. ജന്‍മസ്ഥലം മഞ്ചേരി പാണ്ടിക്കാടാണെങ്കിലും നാട്ടില്‍ താമസിച്ചിരുന്നത് ഫറോഖ് ചെറുവണ്ണൂരിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5:30ന് ചെറുവണ്ണൂരിലെ സ്വവസതിയില്‍ കസേരയില്‍ ഇരുന്നുള്ള മയക്കത്തിനിടെയാണ് മരണം സംഭവിച്ചത്.

പ്രശസ്ത ഡോക്ടര്‍ വി പി മുസ്തഫ അന്തരിച്ചു
X

ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലം ജിദ്ദയില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിച്ച പ്രഫസര്‍ വി പി മുസ്തഫ (75) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കുറച്ചുദിവസത്തെ അവധിക്കായി നാട്ടിലേക്ക് പോയത്. ജന്‍മസ്ഥലം മഞ്ചേരി പാണ്ടിക്കാടാണെങ്കിലും നാട്ടില്‍ താമസിച്ചിരുന്നത് ഫറോഖ് ചെറുവണ്ണൂരിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5:30ന് ചെറുവണ്ണൂരിലെ സ്വവസതിയില്‍ കസേരയില്‍ ഇരുന്നുള്ള മയക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ജിദ്ദ അല്‍ റയാന്‍ ഇന്റര്‍നാഷനല്‍ പോളിക്ലിനിക്കില്‍ മെഡിക്കല്‍ ഡയറക്ടറായി 24 വര്‍ഷവും അതിന് മുമ്പ് കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജിദ്ദയിലെ പ്രവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഡോ. വി പി മുസ്തഫ.

ജിദ്ദയിലെ സമൂഹിക, സാംസ്‌കാരിക, പ്രദേശിക കൂട്ടായ്മാ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ മതനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. ആതുരസേവന രംഗത്ത് നിരവധി ശിഷ്യന്‍മാരുണ്ട്. ഭാര്യ: നഫീസ. രണ്ടു മക്കളും ഡോക്ടര്‍മാരാണ്. ഉച്ചയ്ക്ക് ഒരുമണിക്ക് ചെറുവണ്ണൂരിലെ നമസ്‌കാരത്തിന് ശേഷം ജന്‍മദേശമായ പാണ്ടിക്കാട് വണ്ടൂര്‍ റോഡിലെ കഞ്ഞീരപടിയിലെ വീട്ടിലെത്തിച്ച് വൈകീട്ട് 4 മണിക്ക് പാണ്ടിക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Next Story

RELATED STORIES

Share it