പ്രവാസിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും
പെരിന്തല്‍മണ്ണ: കഴിഞ്ഞദിവസം സൗദിയിലെ അബഹകമ്മീസില്‍ ഹൃദയാഘാതം മൂലം മരിച്ച പാതായ്ക്കര കുട്ടിപ്പാറയിലെ മാലമ്പി റഷീദിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടി നാട്ടിലെത്തിച്ചു സംസ്‌കരിക്കും. പരേതരായ മാലമ്പി ഹംസ, കദീജ എന്നിവരുടെ മകനാണ്.
ഏറെ കാലമായി സൗദിയില്‍ ജോലിചെയ്ത് വരികയായിരുന്ന റഷീദ് ഉടനെ നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു. അബഹ കമ്മീസ് സിവില്‍ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് അബഹ അസീര്‍ പ്രവാസിസംഘം ഭാരവാഹികളായ സലിം കല്‍പറ്റ, റഫീഖ് താനൂര്‍, ഷമീര്‍ കോഴിക്കോട്, ഷമീര്‍ പാണ്ടിക്കാട്, സുരേഷ് കോട്ടക്കല്‍, സാബു പെരിന്തല്‍മണ്ണ, സുരേഷ് ആലപ്പുഴ എന്നിവര്‍ കുടുംബാംഗങ്ങളെ അറിയിച്ചു.
ഖബറടക്കം വെള്ളിയാഴ്ച നാല് മണിക്ക് പാതായിക്കര മഹല്ല് ഖബര്‍സ്ഥാനില്‍.
ചെരക്കാപറമ്പിലെ പാതാരി ആണിക്കല്ല് സൈതലവിയുടെ മകള്‍ ഫാത്തിമ സുഹറയാണ് ഭാര്യ. ഏക മകന്‍ മുഹിയുദ്ധീന്‍ വിദ്യാര്‍ഥിയാണ്. പെരിന്തല്‍മണ്ണയില്‍ വ്യാപാരം നടത്തുന്ന അബ്ദുല്‍ മജീദ്, അബ്ദുല്‍ ഫറൂഖ് (സൗദി ), സുഹറ എന്നിവരാണ് സഹോദരങ്ങള്‍.
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്‍ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMT