തനിമ സമൂഹമാധ്യമ കാംപയിന്‍ സമാപനം ഇന്ന്

ദമ്മാം: 'സോഷ്യല്‍ മീഡിയ സാധ്യതയും ബാധ്യതയും' എന്ന തലക്കെട്ടില്‍ തനിമ ദമ്മാം നടത്തിവരുന്ന ദൈ്വവാര പ്രചാരണപരിപാടികള്‍ ഇന്ന് സമാപിക്കും. സമൂഹമാധ്യമങ്ങളുടെ അനന്ത സാധ്യതകള്‍ക്കൊപ്പം തന്നെ അവ സമൂഹത്തില്‍ ചെലുത്തുന്ന ക്രിയാത്മകവും നിഷേധാത്മകവുമായ സ്വാധീനങ്ങളും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി കുട്ടികള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി നടന്നുവന്ന പരിപാടികളുടെ സമാപനം ഇന്ന് വൈകീട്ട് 6 മണിക്ക്.
പ്രശസ്ത സാമൂഹിക ശാസ്ത്ര വിദഗ്ധനും കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി വിഭാഗം തലവനുമായ ഡോ.എന്‍ പി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രമുഖ സമൂഹമാധ്യമ വിദഗ്ധനും ഡി ഫോര്‍ മീഡിയ പ്രൊജക്ട് മാനേജരുമായ ഇ എം അംജദ് അലി പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0558782853, 0582956978 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
RELATED STORIES
കെസിബിസി പ്രഫഷണല്‍ നാടക മല്‍സരം
2 July 2022 8:57 AM GMTകേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവം :...
2 July 2022 8:44 AM GMTഇതര റൂട്ടുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് ഇനി മുതല്‍...
2 July 2022 8:34 AM GMTതട്ടുകടയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം അരലക്ഷം പിഴയിട്ടു; കല്ലമ്പലത്ത്...
2 July 2022 7:46 AM GMTഅലക്ഷ്യമായി നടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ പാകിസ്താന്...
2 July 2022 7:13 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT