മുസ്‌ലിം ലീഗ് നേതാവ് ടിപിഎം അബ്ദുല്‍ കരീമിന്റെ മകന്‍ ഹംറാസ് അബ്ദുല്ല ഖത്തറില്‍ നിര്യാതനായി

താനൂര്‍: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റും താനൂര്‍ മുനിസിപ്പാലിറ്റി മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ടിപിഎം അബ്ദുല്‍ കരീമിന്റെ മകന്‍ ഹംറാസ് അബ്ദുല്ല (31) ഖത്തറില്‍ നിര്യാതനായി. ശനിയാഴ്ച്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് ഹംറാസ് മരണപ്പെട്ടത്. ലണ്ടനില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം അഞ്ചു വര്‍ഷത്തോളമായി ഖത്തറിലെ അല്‍ ഖലീജ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സിയില്‍ എച്ച്.ആആര്‍ ആയി ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി ആറാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക നിര്യാണമുണ്ടായത്. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കുന്നതിനായി ഖത്തര്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. തിങ്കളാഴ്ച രാവിലെ മയ്യിത്ത് നാട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നടക്കാവ് മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. ഭാര്യ: മുഫീദ. മകന്‍: രണ്ടുവയസ്സുകാരന്‍ ഖയാന്‍ അബ്ദുല്‍ കരീം. മാതാവ്: സുലൈഖ. സാഹോദരിമാര്‍: ഡോ. ഹംന, ഡോ.ഹാനിയ, ഡോ. ഹിബ. സഹോദാരി ഭര്‍ത്താക്കന്മാര്‍: ഡോ. ഹാരിസ്, ഡോ. റഷീദ്.
RELATED STORIES
ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMTസുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMT