Gulf

കെട്ടിടങ്ങളില്‍നിന്ന് കൂട്ടമായി തക്ബീര്‍ മുഴക്കി, ഫര്‍വാനിയ വളഞ്ഞ് പോലിസ്

ആരും ആഹ്വാനം ചെയ്യാതെ ജനം കൂട്ടത്തോടെ തക്ബീര്‍ മുഴക്കിയത് ആദ്യം ഒരുവിഭാഗം ജനങ്ങളില്‍ അമ്പരപ്പുളവാക്കി.

കെട്ടിടങ്ങളില്‍നിന്ന് കൂട്ടമായി തക്ബീര്‍ മുഴക്കി, ഫര്‍വാനിയ വളഞ്ഞ് പോലിസ്
X

കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ തിങ്കളാഴ്ച രാത്രി കെട്ടിടങ്ങളില്‍നിന്ന് താമസക്കാര്‍ കൂട്ട തക്ബീര്‍ മുഴക്കി. രാജ്യവ്യാപക കര്‍ഫ്യൂ തുടങ്ങി രണ്ടാം ദിവസമാണ് ഫര്‍വാനിയ, ഖൈത്താന്‍ ഭാഗങ്ങളില്‍ നിരവധി കെട്ടിടങ്ങളിലെ താമസക്കാര്‍ ബാല്‍ക്കണിയില്‍ വന്ന് തക്ബീര്‍ (ദൈവീക പ്രകീര്‍ത്തനം) മുഴക്കിയത്. ആരും ആഹ്വാനം ചെയ്യാതെ ജനം കൂട്ടത്തോടെ തക്ബീര്‍ മുഴക്കിയത് ആദ്യം ഒരുവിഭാഗം ജനങ്ങളില്‍ അമ്പരപ്പുളവാക്കി. തുടര്‍ന്നാണ് പ്രദേശം പോലിസ് വളഞ്ഞത്.ഈജിപ്ഷ്യന്‍ പൗരന്മാരാണ് തക്ബീര്‍ മുഴക്കുന്നതെന്നാണ് സൂചന. കര്‍ഫ്യൂ കാരണം ആരും പുറത്തിറങ്ങാത്തതിനാല്‍ റോഡുകള്‍ വിജനമാണ്. ശാന്തരായിരിക്കാന്‍ പോലിസ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.

ഞായറാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ചില ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ വൈകീട്ട് കൈകൊട്ടുകയും പാത്രം കൊട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു.





Next Story

RELATED STORIES

Share it