Gulf

സൗദിയില്‍ മാന്‍ഹോളില്‍ വീണു മലപ്പുറം സ്വദേശി മരിച്ചു

സൗദിയില്‍ മാന്‍ഹോളില്‍ വീണു മലപ്പുറം സ്വദേശി മരിച്ചു
X

റിയാദ്: സൗദി അറേബ്യയില്‍ മാന്‍ഹോളില്‍ വീണു മലപ്പുറം സ്വദേശിക്കു ദാരുണാന്ത്യം. റിയാദ് ശിഫ സനയ്യയില്‍ ജോലി ചെയ്യുന്ന മലപ്പുറം ചട്ടിപ്പറമ്പ് നല്ലോളിപറമ്പില്‍ സ്വദേശി കുട്ടശ്ശേരി അബ്ദുറശീദ് (49) ആണ് മരിച്ചത്.


വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് കടയിലെ വേസ്റ്റ് സാധനങ്ങള്‍ സമീപത്തെ ബലദിയ കണ്ടെയ്‌നറില്‍ നിക്ഷേപിക്കാന്‍ സഹപ്രവര്‍ത്തകനായ പാകിസ്താന്‍ പൗരനൊപ്പം പോയതായിരുന്നു. ആദ്യം കടയില്‍ തിരിച്ചെത്തിയ പാക് പൗരന്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അബ്ദുറശീദിനെ കാണാനില്ലാത്തതിനാല്‍ തിരികെ ചെന്ന് നോക്കിയപ്പോള്‍ സമീപത്തെ ഗോഡൗണിന് മുന്നിലെ മാന്‍ഹോള്‍ പൊട്ടിക്കിടക്കുന്നത് കണ്ടു. റശീദ് മാന്‍ഹോളില്‍ വീണതാകാമെന്ന സംശയത്തില്‍ സിവില്‍ ഡിഫന്‍സിനെ വിവരം അറിയിച്ചു. സിവില്‍ ഡിഫന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുഴിയില്‍ ആളനക്കമൊന്നും കണ്ടില്ല. തുടര്‍ന്ന് തെര്‍മല്‍ കാമറ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് റശീദിനെ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളം വറ്റിച്ച് ഒരു മണിക്കൂറിനകം റശീദിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. 21 വര്‍ഷമായി റിയാദില്‍ കര്‍ട്ടന്‍, സോഫ മെറ്റീരിയല്‍ വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യുകയായിരുന്നു റശീദ്. ഹസീനയാണ് ഭാര്യ. മക്കള്‍: റംശാദ്, റംസീന, റിശാന, റിന്‍ശ. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും.

Next Story

RELATED STORIES

Share it