Gulf

സോഷ്യല്‍ ഫോറം ഇടപെടല്‍; റിയാദില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ കൈമാറി

റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ലഭിച്ച എട്ട് ലക്ഷം രൂപയുടെ ചെക്കാണ് മരണപ്പെട്ട കാക്കഞ്ചേരി പൈങ്ങോട്ടൂര്‍ സ്വദേശി നെച്ചിക്കാട്ടില്‍ റഷീദിന്റെ(37) കുടുംബത്തിന് കൈമാറിയത്.

സോഷ്യല്‍ ഫോറം ഇടപെടല്‍; റിയാദില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ കൈമാറി
X

തേഞ്ഞിപ്പലം: റിയാദിലെ അല്‍ഖര്‍ജ് റോഡില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിക്കുള്ള ഇന്‍ഷുറന്‍സ് തുക പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം കൈമാറി. റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ലഭിച്ച എട്ട് ലക്ഷം രൂപയുടെ ചെക്കാണ് മരണപ്പെട്ട കാക്കഞ്ചേരി പൈങ്ങോട്ടൂര്‍ സ്വദേശി നെച്ചിക്കാട്ടില്‍ റഷീദിന്റെ(37) കുടുംബത്തിന് കൈമാറിയത്. പോപുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് ഡിവിഷന്‍ സെക്രട്ടറി സിദ്ദീഖ് ചേലേമ്പ്ര, ഷറഫുദ്ദീന്‍ പള്ളിക്കല്‍, കബീര്‍ ഈത്തച്ചറി, ഹസ്സന്‍ കാനറായി പൈങ്ങോട്ടൂര്‍, അബു പൈങ്ങോട്ടൂര്‍, നബീല്‍ പൈങ്ങോട്ടൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ അഷ്‌റഫ് പിടി, സൈദലവി പിടി, മൊയ്തീന്‍ കുട്ടി പിടി സംബന്ധിച്ചു.



2015 ജൂണിലാണ് റിയാദിലെ നദീമിലുള്ള അല്‍ഈദ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ റഷീദ് അപകടത്തില്‍പ്പെട്ടത്. കമ്പനി ആവശ്യത്തിനായി പുറത്തു പോയി തിരിച്ചുവരുന്നതിനിടെ എതിര്‍ സൈഡില്‍ നിന്ന് വന്ന ട്രെയ്‌ലര്‍ അദ്ദേഹം യാത്ര ചെയ്തിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ െ്രെഡവര്‍ ആലുവ സ്വദേശി മോഹനന്‍(58) സംഭവ സ്ഥലത്തും റഷീദ് റിയാദിലെ ആശുപത്രിയിലുമാണ് മരിച്ചത്.

റഷീദിനെ ആശുപത്രിയിലെത്തിച്ചതു മുതലുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തിയത് സോഷ്യല്‍ ഫോറമായിരുന്നു. റഷീദിന്റെ മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനുമുള്ള കാര്യങ്ങള്‍ നീക്കിയത് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുനീബ് പാഴൂര്‍, അഷ്ഫ് പിടി, സൈതലവി പിടി എന്നിവരുടെയും സാമൂഹിക പ്രവര്‍ത്തകനായ സുഹൈല്‍ പിടിയുടെയും നേതൃത്വത്തിലായിരുന്നു. അപകടവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിനുള്ള കാര്യങ്ങളും സോഷ്യല്‍ ഫോറം ഏറ്റെടുത്ത് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.





Next Story

RELATED STORIES

Share it