ദുബയ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു; യുഎഇ താമസവിസക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം
എയര്‍പോര്‍ട്ടില്‍ എമിഗ്രഷന്‍ കൗണ്ടറുകളുടെ മുന്നില്‍ സാധാരണ കാണുന്ന നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രാനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍.

ദുബയ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ദുബയ് രാജ്യാന്തരവിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു. ടെര്‍മിനല്‍ മൂന്നിലെ പുറപ്പെടല്‍ ഭാഗത്താണ് സ്മാര്‍ട്ട് ഗേറ്റ് സേവനം വീണ്ടും ആരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് തങ്ങളുടെ പാസ്‌പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്തുകൊണ്ട് നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് എമിഗ്രഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി അറിയിച്ചു.

എയര്‍പോര്‍ട്ടില്‍ എമിഗ്രഷന്‍ കൗണ്ടറുകളുടെ മുന്നില്‍ സാധാരണ കാണുന്ന നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രാനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍.
യുഎഇയുടെ കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള സേവനം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നത്. ഇപ്പോള്‍ ദുബയിലെ യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി ഡിപ്പാര്‍ച്ചര്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് യാത്ര ആസ്വദിക്കാമെന്ന് മേജര്‍ ജനറല്‍ പറഞ്ഞു.
സ്മാര്‍ട്ട് ഗേറ്റുകളുടെ പുനരാരംഭം യാത്രാനടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്നു. കൊവിഡ് -19 നെതിരായ പോരാട്ടത്തിന്റെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ സഞ്ചരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമായി സ്മാര്‍ട്ട് ഗേറ്റുകള്‍ കണക്കാക്കപ്പെടുന്നൂവെന്ന് മേജര്‍ ജനറല്‍ അല്‍മറി കൂട്ടിച്ചേത്തു.
മനുഷ്യസഹായമില്ലാതെ റസിഡന്റ് വിസ പേജ് സ്മാര്‍ട്ട് ഗേറ്റിലെ പതിപ്പിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. ഒപ്പംതന്നെ വിരല്‍ അടയാളവും മുഖവും ബന്ധപ്പെട്ട് സ്‌ക്രീനില്‍ കാണിക്കുകയും വേണം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിച്ച് ജിഡിആര്‍എഫ്എ- എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ദുബയ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ അനുദിനം വര്‍ധനവാണുണ്ടായി ക്കൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം ടൂറിസം മേഖല വീണ്ടും സജീവമാവുന്നതിന്റെ ഭാഗമായി ജൂലൈ ഏഴുമുതലാണ് ദുബയ് സഞ്ചാരികളെ സ്വീകരിച്ചുതുടങ്ങിയത്. അതിനുശേഷം ദിവസേനെ 20,000 ലധികം സഞ്ചാരികളാണ് ദുബയിലേക്ക് വരുന്നത്. വരുംമാസങ്ങളില്‍ ഈ എണ്ണത്തില്‍ കൂടുതല്‍ വര്‍ധവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്സോണ്: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല് ഹരജി നല്കും
30 Jun 2022 6:42 PM GMTകടലില് അപകടത്തില്പ്പെട്ട മല്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMTമദ്റസകളല്ല ആര്എസ്എസ് ശാഖകളാണ് നിര്ത്തലാക്കേണ്ടത്: സുനിതാ നിസാര്
30 Jun 2022 3:27 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്ഡെ; ഉപമുഖ്യമന്ത്രിയായി...
30 Jun 2022 3:02 PM GMT