ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ മദ്രസ സ്‌പോര്‍ട്‌സ് ഡേ
ഫുട്‌ബോള്‍, ഓട്ടം, സാക്ക് റൈസ്, ബോള്‍ഗാതറിംഗ്, ലെമണ്‍ സ്പൂണ്‍, കമ്പവലി ,കസേരക്കളി, ബലൂണ്‍ ബാസ്റ്റിംഗ്, ബോള്‍ പാസിംഗ്, കബഡി, ടഗ്ഗ് ഓഫ് വാര്‍ എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ മദ്രസ്സ വാര്‍ഷികത്തോടനുബന്ധിച്ച് മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കും, അല്‍ ഫിത്‌റ കുരുന്നുകള്‍ക്കുമായി ഫലസ്തീന്‍ സ്ട്രീറ്റിലെ 'ദുറ ഇസ്തിറാഹയില്‍ വെച്ച് സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിച്ചു. ഫുട്‌ബോള്‍, ഓട്ടം, സാക്ക് റൈസ്, ബോള്‍ഗാതറിംഗ്, ലെമണ്‍ സ്പൂണ്‍, കമ്പവലി ,കസേരക്കളി, ബലൂണ്‍ ബാസ്റ്റിംഗ്, ബോള്‍ പാസിംഗ്, കബഡി, ടഗ്ഗ് ഓഫ് വാര്‍ എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.
വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു കൊണ്ട് പ്രമുഖ വ്യാപാരി ഫൈസല്‍ ബാബു ഉദ്്ഘാടനം ചെയ്തു.ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ നിഹാല്‍ അബ്ദുല്‍ അസീസും, ജൂനിയര്‍ വിഭാഗത്തില്‍ അഹമ്മദ് ലക്ക്മീലും, പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ ഹാജറ സിയാദും, ജൂനിയര്‍ വിഭാഗത്തില്‍ ലയാന്‍ മുജീബും വ്യക്തിഗത ചാംപ്യന്മാരായി. മത്സരാര്‍ഥികളെ ഗ്രീന്‍, റെഡ്, യെല്ലോ, ബ്ലൂ എന്നീ വര്‍ണ്ണങ്ങള്‍ അനുസരിച്ചു വേര്‍ തിരിച്ചുള്ള മത്സരങ്ങള്‍ വീറും വാശിയുമുള്ളതായിരുന്നു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗ്രീന്‍ ഹൗസ് 78 പോയിന്റുമായി. ഒന്നാം സ്ഥാനത്തും, 76 പോയിന്റുമായി റെഡ് ഹൗസ് രണ്ടാം സ്ഥാനവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 52 പോയിന്റുമായി ബ്ലൂ ഹൗസ് ഒന്നാം സ്ഥാനത്തും, 39 പോയിന്റുമായി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മദ്രസ്സ അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, വോളന്റീര്‍സീനും വെവ്വേറെ മല്‍സരങ്ങളുണ്ടായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശിഹാബ് സലഫി നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ ജിദ്ദയിലെ മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെയും, മദ്രസ്സ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കെ ടി എ മുനീര്‍, അബ്ദു റഹൂഫ് തിരൂരങ്ങാടി, അബ്ദുല്‍ അസീസ് ചെമ്പന്‍, മുഹമ്മദ് സാലിഹ് കൊളക്കാടന്‍, അഷ്‌റഫ് നാദാപുരം, അബ്ദു റസാഖ് ചെറളിയില്‍, മുഹമ്മദലി കോഴിക്കോട്, ശിഹാബ് സലഫി, സക്കീര്‍ മേലേതില്‍, ഫജറുല്‍ ഹക്ക്, അബ്ദുല്‍ അസീസ് സ്വലാഹി,മുഹമ്മദ് നൂരിഷ വള്ളിക്കുന്ന്,മുസ്തഫ ദേവര്‍ശോല,അമീന്‍ മുഹമ്മദ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നൗഫല്‍ ബാബു കാഞ്ഞിരാന്‍, മുഹമ്മദ്കുട്ടി നാട്ടുകല്‍, നൗഫല്‍ കരുവാരക്കുണ്ട്, മൊഹിയുദ്ധീന്‍ താപ്പി, അഷ്‌റഫ് കാലിക്കറ്റ്, നഈം മോങ്ങം, ശിഹാബ് നാട്ടുകല്‍,ആഷിക് മഞ്ചേരി, അനസ് ചുങ്കത്തറ, നിസാര്‍ കടൂരാന്‍, ഹാഷിം ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.
ശരീഫ് ദേവര്‍ശോല, ഷമീര്‍ സലഫി, അബ്ദുല്‍ ഹക്കീം എടപ്പാള്‍, തുഫൈല്‍ കരുവാരക്കുണ്ട്, കെ ടി അബ്ദുറഹ്മാന്‍, മുഹമ്മദ് സലീം കൂട്ടിലങ്ങാടി, ഷാഫി ആലപ്പുഴ, കുഞ്ഞായിന്‍ കാപ്പാട്,ഉസ്മാന്‍ തിരൂരങ്ങാടി എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. ആമിന സിറാജുദ്ധീന്‍, മുഹ്‌സിന അബ്ദുല്‍ ഹമീദ്, സഫിയ അബ്ദുല്‍ ജബ്ബാര്‍, ഫാത്തിമ ലഖ്മീല്‍, ഫാത്തിമ സാലിഹ്,ഷര്‍ഫീന അമീന്‍, നുസൈബ എം.പി,ഹംന റഹ്മാനി, നഷീദ റഷീദ് എന്നിവര്‍ വനിതാ വിഭാഗത്തിനും നേതൃത്വം നല്‍കി.
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്‍കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT