Gulf

ഭിന്ന ശേഷിക്കാര്‍ക്കുള്ള വിദ്യാലയം ഉദ്ഘാടനം നാളെ

ഭിന്ന ശേഷിക്കാര്‍ക്കുള്ള വിദ്യാലയം ഉദ്ഘാടനം നാളെ
X

ദുബയ്: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി മാത്രമായുള്ള 'അല്‍ ഇബ്തിസാം സെന്റര്‍ ഫൊര്‍ പീപ്പിള്‍ വിത്ത് ഡിസബിലീറ്റിസ് ' എന്ന വിദ്യാലയം ഞാറാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ആദ്യ വാരം മുതല്‍ പ്രവേശന നടപടി തുടങ്ങുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇപി ജോണ്‍സണ്‍ പറഞ്ഞു. തുടക്കത്തില്‍ 70 കുട്ടികള്‍ക്കായിരിക്കും പ്രവേശനം. രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയായിരിക്കും ക്ലാസ്സ് . ഇവിടെ നിന്നും പഠനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളില്‍ അവര്‍ക്ക് യോജിക്കുന്ന രൂപത്തിലുള്ള തൊഴില്‍ ചെയ്യാനുള്ള അവസരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ജ.സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി പറഞ്ഞു. വൈസ് പ്രസിഡന്റ് ജാബിര്‍, ജോ.സിക്രട്ടറി അഡ്വ. സന്തോഷ്, ജോ. ട്രഷറര്‍ ഷാജി ജോണ്‍, ഓഡിറ്റര്‍ മുരളീധരന്‍ എന്നിവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it