Gulf

ദുബയ് ഷാര്‍ജ യാത്ര ഇനി എളുപ്പം; ട്രിപ്പോളി സ്ട്രീറ്റ് പദ്ധതി അടുത്തമാസം തുറന്നുകൊടുക്കും

ദുബയ് ഷാര്‍ജ യാത്ര ഇനി എളുപ്പം;  ട്രിപ്പോളി സ്ട്രീറ്റ്  പദ്ധതി അടുത്തമാസം തുറന്നുകൊടുക്കും
X

ദുബയ്: ശെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് റോഡിനേയും എമിറേറ്റ്‌സ് റോഡിനേയും ബന്ധിപ്പിക്കുന്ന ട്രിപ്പോളി സ്ട്രീറ്റ് വികസന പദ്ധതി 90 ശതമാനത്തോളം പൂര്‍ത്തിയായി കഴിഞ്ഞതായി ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പദ്ധതി ജൂണ്‍ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 500 മില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ദുബയ് എയര്‍പോര്‍ട്ട് റോഡിന് സമാന്തരമായുളളതാണ് ഈ പദ്ധതി.

ഇതോടെ, ദുബയ് ഷാര്‍ജ റൂട്ടില്‍ ഗതാഗതം സുഗമമാകും. ഗതാഗത കുരുക്കില്‍ 30 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വര്‍ഖ മിര്‍ദിഫ് എന്നിവിടങ്ങളിലേക്കുളള പ്രവേശനവും, എളുപ്പമാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ഇരുദിശയിലേക്കും മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ട്രിപ്പോളി അല്‍ജീരിയ സ്ട്രീറ്റിലെ ഇന്റര്‍ചേഞ്ചും നവീകരിക്കും. മൂന്ന് ലെയിനുകളുളള ഒരു തുരങ്കം വരുന്നതോടെ തിരക്കുളള സമയങ്ങളില്‍ പോലും ഇന്റര്‍ സെക്ഷനിലെ കാത്തിരിപ്പ് ഒരുമിനിറ്റായി ചുരുങ്ങുമെന്നും കണക്കുകൂട്ടുന്നു. ട്രിപ്പോളി സ്ട്രീറ്റില്‍നിന്ന് എമിറേറ്റ്‌സ് റോഡിലേക്ക് ഷാര്‍ജയുടെ ദിശയില്‍ മൂന്ന് ലെയിനുകള്‍ വീതമുള്ള ഒരു പാലവും വരും. എമിറേറ്റ്‌സ് റോഡ് വഴി ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇതുവഴിയുള്ള യാത്ര എളുപ്പമാകുമെന്നും വിലയിരുത്തുന്നു.


Next Story

RELATED STORIES

Share it