Gulf

ഷാര്‍ജ അറബി കാവ്യോല്‍സവത്തിന് തുടക്കമായി

ഷാര്‍ജ സാംസ്‌കാരിക വകുപ്പും ഹൗസ് ഒഫ് പോയട്രിയും ചേര്‍ന്ന് നടത്തുന്ന കാവ്യോല്‍സവത്തില്‍ വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് 42 പ്രമുഖകവികളാണ് പെങ്കടുക്കുന്നത്. അറബ് സാംസ്‌കാരിക വളര്‍ച്ചയ്ക്കും സാഹിത്യമുന്നേറ്റങ്ങള്‍ക്കൂം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ കാവ്യോല്‍സവ വ്യക്തിത്വപുരസ്‌കാരം ഇമറാത്തി കവി സൈഫ് അല്‍ മര്‍റി, ഈജിപ്ഷ്യന്‍ കവി മുഹമ്മദ് ഇല്‍ഷാഹാവി എന്നിവര്‍ക്ക് ശൈഖ് സുല്‍ത്താന്‍ സമ്മാനിച്ചു.

ഷാര്‍ജ അറബി കാവ്യോല്‍സവത്തിന് തുടക്കമായി
X

ഷാര്‍ജ: അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ കാവ്യോല്‍സവമായ ഷാര്‍ജ അറബിക് പോയട്രി ഫെസ്റ്റിവലിന്റെ 17ാമത് അധ്യായത്തിന് ഷാര്‍ജ കള്‍ച്ചറല്‍ പാലസില്‍ തുടക്കമായി. യുഎഇ സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു.

ഷാര്‍ജ സാംസ്‌കാരിക വകുപ്പും ഹൗസ് ഒഫ് പോയട്രിയും ചേര്‍ന്ന് നടത്തുന്ന കാവ്യോല്‍സവത്തില്‍ വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് 42 പ്രമുഖകവികളാണ് പെങ്കടുക്കുന്നത്. അറബ് സാംസ്‌കാരിക വളര്‍ച്ചയ്ക്കും സാഹിത്യമുന്നേറ്റങ്ങള്‍ക്കൂം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ കാവ്യോല്‍സവ വ്യക്തിത്വപുരസ്‌കാരം ഇമറാത്തി കവി സൈഫ് അല്‍ മര്‍റി, ഈജിപ്ഷ്യന്‍ കവി മുഹമ്മദ് ഇല്‍ഷാഹാവി എന്നിവര്‍ക്ക് ശൈഖ് സുല്‍ത്താന്‍ സമ്മാനിച്ചു. ഷാര്‍ജ സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത് മാഗസിനായ അല്‍ ഹിറാ മിനല്‍ ശുരൂഖിന്റെ പ്രകാശനവും ഷാര്‍ജ ഭരണാധികാരി നിര്‍വഹിച്ചു.

നിലവില്‍ അല്‍ റാഫിദ്, ഷാര്‍ജ കള്‍ച്ചറല്‍ എന്നിങ്ങനെ രണ്ട് മാഗസിനുകളാണ് സാംസ്‌കാരിക വകുപ്പ് പുറത്തിറക്കുന്നത്. കള്‍ച്ചറല്‍ പാലസിലെത്തിയ ശൈഖ് സുല്‍ത്താനെ റൂളേഴ്‌സ് ഓഫിസ് മേധാവി ശൈഖ് സാലിം ബിന്‍ അബ്ദുറഹ്്മാന്‍ അല്‍ഖാസിമി, മൊറോക്കോ സാംസ്‌കാരിക മന്ത്രി മുഹമ്മദ് അല്‍അറാജ്, സാംസ്‌കാരിക വകുപ്പ് മേധാവി അബ്ദുല്ലാ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്, ഷാര്‍ജ പോലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി, ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ.സഈദ് മുസാബാ അല്‍ കാബി, ഷാര്‍ജ വാണിജ്യഫവിനോദ സഞ്ചാര വികസന അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസ്സിം അല്‍മിദ്ഫ, പ്രോട്ടാകോള്‍ വിഭാഗം മേധാവി മുഹമ്മദ് ഉബൈദ് അല്‍ സാബി, ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് വികസന അതോറിറ്റി ചെയര്‍മാന്‍ സലിം യൂസിഫ് അല്‍ ഖസീര്‍, അറബ് റൈറ്റേഴ്‌സ് യൂനിയന്‍ സെക്രട്ടറി ജനറല്‍ ഹബീബ് അല്‍ സയീഗ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കാവ്യോല്‍സവം ഈ മാസം 18ന് സമാപിക്കും.

Next Story

RELATED STORIES

Share it