Gulf

വിവേചന നിലപാടുകള്‍ക്കെതിരേ മതേതര കക്ഷികള്‍ ഒന്നിക്കണം: കെകെഐസി

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, അന്യായമായ വിചാരണത്തടവ്, ദേശീയ പൗരത്വപ്പട്ടികയുടെ പേരിലുള്ള അപരവത്കരണം, വ്യക്തിനിയമങ്ങളിലെ അന്യായ ഇടപെടല്‍, ദേശസുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം തുടങ്ങി ഒട്ടേറെ അവകാശധ്വംസനങ്ങളാണ് രാജ്യത്ത് നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വിവേചന നിലപാടുകള്‍ക്കെതിരേ മതേതര കക്ഷികള്‍ ഒന്നിക്കണം: കെകെഐസി
X

കുവൈത്ത്: ഇന്ത്യയിലെ മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും ഭരണസഖ്യവും തുടര്‍ന്നുവരുന്ന വിവേചനപരമായ നിലപാടുകള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൊതുതാത്പര്യത്തിനും നിരക്കാത്തതാണെന്നും ഇതിനെതിരെ മുഴുവന്‍ മതേതരകക്ഷികളും ഒന്നിച്ച് അണിനിരക്കണമെന്നും കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റര്‍ കേന്ദ്രകൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, അന്യായമായ വിചാരണത്തടവ്, ദേശീയ പൗരത്വപ്പട്ടികയുടെ പേരിലുള്ള അപരവത്കരണം, വ്യക്തിനിയമങ്ങളിലെ അന്യായ ഇടപെടല്‍, ദേശസുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം തുടങ്ങി ഒട്ടേറെ അവകാശധ്വംസനങ്ങളാണ് രാജ്യത്ത് നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഭരണഘടനാദത്തമായ മൗലികാവകാശങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനരഹിതമായി ഉറപ്പുവരുത്തുന്ന വിഷയത്തില്‍ രാജ്യത്തെ നീതിന്യായസംവിധാനങ്ങള്‍ സുതാര്യവും നിഷ്പക്ഷപവുമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നാണ് പൗരസമൂഹം പ്രതീക്ഷിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it