Gulf

കുവൈത്തില്‍ സ്വദേശികളെ തിരിച്ചെത്തിക്കുന്ന രണ്ടാംഘട്ടം ഇന്നുതുടങ്ങും

കുവൈത്തില്‍ സ്വദേശികളെ തിരിച്ചെത്തിക്കുന്ന രണ്ടാംഘട്ടം ഇന്നുതുടങ്ങും
X

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ തിരിച്ചെത്തിക്കുന്നതിന്റെ രണ്ടാം ഘട്ടം ഇന്നുമുതല്‍ തുടങ്ങും. അഞ്ചുഘട്ടങ്ങളിലായി സ്വദേശികളെ വിവിധ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിക്കുക. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 19 മുതല്‍ മെയ് 7 വരെയായി വിവിധ രാജ്യങ്ങളിലെ 16 വിമാനത്താവളങ്ങളില്‍ നിന്ന് 75 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എയര്‍വെയ്‌സ് വിമാനങ്ങളിലാണ് സ്വദേശികളെ കൊണ്ടുവരുന്നത്.

മാര്‍ച്ച് 25 മുതല്‍ 29 വരെ 11 രാജ്യങ്ങളില്‍നിന്നായി 15 വിമാന സര്‍വീസുകള്‍ നടത്തി 2710 സ്വദേശികളെയാണ് തിരിച്ചെത്തിച്ചിരുന്നു. ഏപ്രില്‍ 19, 20 തിയ്യതികളില്‍ വിദേശ രാജ്യങ്ങളില്‍ ചികില്‍സ പൂര്‍ത്തിയാക്കിയവരെയാണ് കൊണ്ടുവരുന്നത്. ഏപ്രില്‍ 23നു ചികില്‍സ ആവശ്യമുള്ളവരെയും ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നുവരെയായി വിദേശത്ത് പഠിക്കുന്ന കുവൈത്തി വിദ്യാര്‍ഥികളെയും മെയ് മൂന്ന്, നാല് തിയ്യതികളില്‍ നയതന്ത്രജ്ഞരെയും മെയ് ആറ്, ഏഴ് തിയ്യതികളില്‍ മറ്റുള്ളവരെയും കൊണ്ടുവരാനാണ് നിശ്ചയിച്ചിരിക്കുന്നത്. തിരിച്ചുവരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി കൂടുതല്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ധനമന്ത്രാലയമാണ് നിരീക്ഷണകേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കില്ലന്നാണ് വിലയിരുത്തല്‍. നലവില്‍ ഏപ്രില്‍ 26 വരെയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


Next Story

RELATED STORIES

Share it