ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഗാര്‍ഡിനു നേരെ ആക്രമണം; സൗദി പൗരന്‍ അറസ്റ്റില്‍

ജിദ്ദ: ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ ആക്രമണം. സൗദി പൗരനെ അറസ്റ്റ് ചെയ്തു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഗാര്‍ഡിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണു റിപോര്‍ട്ട്. നിസാര പരിക്കേറ്റ ഗാര്‍ഡിനെ ആശുപത്രിയിലേക്ക് മാറ്റിയതായി ആധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ സൗദി പൗരനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നു മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.
കത്തി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഗാര്‍ഡിനെ ആശുപത്രിയിലെത്തിച്ചതായും ജീവന്‍ അപകടത്തിലല്ലെന്നും ഫ്രഞ്ച് എംബസി അറിയിച്ചു. നയതന്ത്ര ഔട്ട്പോസ്റ്റിനെതിരായ ആക്രമണത്തെ ഫ്രഞ്ച് എംബസി ശക്തമായി അപലപിക്കുന്നതായും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Saudi man arrested in Jeddah after knife attack on guard at French consulate
RELATED STORIES
അതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ...
4 Dec 2023 5:50 AM GMTമിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്‍...
4 Dec 2023 5:25 AM GMT