Gulf

സൗദിയില്‍ ആഗസ്ത് 20 മുതല്‍ ഒമ്പതുതരം വാണിജ്യസ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം

ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

സൗദിയില്‍ ആഗസ്ത് 20 മുതല്‍ ഒമ്പതുതരം വാണിജ്യസ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം
X

ദമ്മാം: സൗദിയില്‍ 2020 ആഗസ്ത് 20 മുതല്‍ ഒമ്പതുതരം വാണിജ്യസ്ഥാപനങ്ങളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സൗദി മാനവ, സാമൂഹ്യ ഡെവലപ്പ്‌മെന്റ് മന്ത്രി എന്‍ജിനീയര്‍ സുലൈമാന്‍ അല്‍രാജിഹ് ഉത്തരവിറിക്കി.

ഖഹ്‌വ, ചായപ്പൊടി, തേന്‍, പഞ്ചസാര, പുകയ്ക്കുന്ന വസ്തുക്കള്‍, വെള്ളം, പാനീയങ്ങള്‍, പഴം, പച്ചക്കറി, കാരക്ക, വിത്തുകള്‍, പുഷ്പം, ചെടികള്‍, കാര്‍ഷികവസ്തുക്കള്‍, പുസ്തകങ്ങള്‍, ഗ്രന്ഥങ്ങള്‍, കടലാസ് സാമഗ്രികള്‍, സ്റ്റുഡന്‍സ് സേവനസ്ഥാപനങ്ങള്‍, കൂടാതെ സമ്മാനവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, പുരാതന വസ്തുക്കള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റു കളിക്കുന്ന വസ്തുക്കളും, മാംസം, മല്‍സ്യം, കോഴിമുട്ട, പാല്‍, സസ്യ എണ്ണകള്‍, ശുചീകരണവസ്തുക്കള്‍, പ്ലാസ്റ്റിക്, സോപ്പ് തുടങ്ങിയ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് പുതുതായി 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it