റിയാദില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം.

റിയാദ്: സൗദിയിലെ അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം.
ജിദ്ദയിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇദ്ദേഹത്തിന്റെ കാറും അത്യാവശ്യ സാധനങ്ങളുമടക്കം കമ്പനിയുടെ തന്നെ ട്രെയ്‌ലറില്‍ ജിദ്ദയിലേക്ക് പോവുമ്പോഴാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ട്രെയ്‌ലര്‍ മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരു ട്രെയിലറിന് പിന്നിലിടിച്ച് തീപിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.
18 വര്‍ഷമായി റിയാദിലാണ് ജോലി ചെയ്യുന്നത്. ഡ്രൈവറായ ശ്രീലങ്കക്കാരനു പരിക്കേറ്റു. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കമ്പനി പ്രതിനിധിയായ ശമീര്‍ പുത്തൂര്‍, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അല്‍ഖുവയ്യ കെഎംസിസി പ്രതിനിധികള്‍ രംഗത്തുണ്ട്.
പരേതരായ മണ്ണഴി ദുറാവു, തിത്തുമ്മ എന്നവരുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മുബഷിറ, മുര്‍ഷിദ, മുഹമ്മദ് മുബഷിര്‍. സഹോദരങ്ങള്‍ മമ്മി, ഹംസ, മുഹമ്മദലി, അബ്ദുല്‍ ഗഫൂര്‍, അഷ്‌റഫ്, ഖദീജ, സൈനബ, ഹലീമ, സുലൈഖ, ഷെജിലാബി.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT