സൗദിയില്‍ ലെവി പുന:പരിശോധന നിര്‍ബന്ധമാക്കണമെന്ന് റിയാദ് സാമ്പത്തിക ഫോറം

സൗദിയില്‍ ലെവി പുന:പരിശോധന നിര്‍ബന്ധമാക്കണമെന്ന് റിയാദ് സാമ്പത്തിക ഫോറം

ദമ്മാം: വിദേശ തൊഴിലാളികള്‍ അവരുടെ ആശ്രിതരുടെ പേരില്‍ ഏര്‍പ്പെടുത്തിയ ലെവി നിര്‍ബന്ധമായും പുന: പരിശോധിക്കണമെന്ന് റിയാദില്‍ നടന്ന റിയാദ് സാമ്പത്തിക ഫോറത്തില്‍ നിര്‍ദേശം ഉയര്‍ന്നു. വിദേശികള്‍ക്കും അവരുടെ കുടംബങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ലെവി സമ്പ്രാദായം വലിയ തോതില്‍ കമ്പനികളെയും സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് ഉല്‍പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അഞ്ച് വര്‍ഷത്തേക്ക് ഒഴിവാക്കിയിരുന്നു. ലെവി പുന: പരിശോധിക്കണമെന്ന് ഈയിടെ സൗദി ശൂറാ കൗണ്‍സില്‍ യോഗത്തിലും നിര്‍ദേശമുയര്‍ന്നിരുന്നു. സൗദിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്താന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് വിദഗ്ധരെ ഉള്‍പ്പെടുത്തി റിയാദ് സാമ്പത്തിക ഫോറം ലെവി ഉള്‍പ്പടെയുള്ള വിഷയങ്ങളെ കുറിച്ച ചര്‍ച്ച ചെയ്തത്.RELATED STORIES

Share it
Top