എം എം അക്ബറിന്റെ ദുബയ് റമദാന്‍ പ്രഭാഷണം വ്യാഴാഴ്ച
ദുബയ് ഇന്റ്‌റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി നടത്തിവരുന്ന റമദാന്‍ പ്രഭാഷണത്തില്‍ ഈ വര്‍ഷത്തെ അഥിതികളായി എത്തുന്ന എം എം അക്ബറിന്റെയും അബ്ദുല്‍ ഹസീബ് മദനിയുടെയും പ്രഭാഷണം വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബയ് അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. ' സഹിഷ്ണുത, സഹവര്‍ത്തിത്വം, ഇസ്‌ലാം ' എന്ന വിഷയത്തിലാണ് പ്രഭാഷണം.

ദുബയ്: ദുബയ് ഇന്റ്‌റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി നടത്തിവരുന്ന റമദാന്‍ പ്രഭാഷണത്തില്‍ ഈ വര്‍ഷത്തെ അഥിതികളായി എത്തുന്ന എം എം അക്ബറിന്റെയും അബ്ദുല്‍ ഹസീബ് മദനിയുടെയും പ്രഭാഷണം വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബയ് അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. ' സഹിഷ്ണുത, സഹവര്‍ത്തിത്വം, ഇസ്‌ലാം ' എന്ന വിഷയത്തിലാണ് പ്രഭാഷണം. രണ്ട് പതിറ്റാണ്ടുമുമ്പ് എം എം അക്ബറാണ് ഹോളി ഖുര്‍ആന്റെ റമദാനിലെ മലയാളം പ്രഭാഷണത്തിന് ദുബയില്‍ തുടക്കം കുറിച്ചത്. യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടുകൂടി നടത്തുന്ന പ്രസ്തുത പരിപാടിയുടെ വിജയത്തിനായി യു.എ.ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ പി അബ്ദുസമദ് മുഖ്യരക്ഷാധികാരിയും പി എ ഹുസൈന്‍ ഫുജൈറ ചെയര്‍മാനും വി കെ സകരിയ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനസൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 7559101 ബന്ധപ്പെടുക.
RELATED STORIES
കശ്മീരില് പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല് തലവന്
3 July 2022 5:58 PM GMTഉദയ്പൂര് കൊലയാളിക്ക് ബിജെപി വേദിയില് ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTജീവനക്കാരുടെ 'മെഡിക്കല് അവധി';എയര് ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTയുപിയില് ക്ഷേത്രത്തിനകത്ത് കഴുത്തറുത്ത നിലയില് യുവാവിന്റെ മൃതദേഹം;...
3 July 2022 1:10 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില് ഓറഞ്ച് അലര്ട്ട്
3 July 2022 12:44 PM GMT