യുഎഇയില്‍ തരംഗമായി രാഹുല്‍ ടീഷര്‍ട്ടുകളും വാഹനങ്ങളും
രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. ടീ ഷര്‍ട്ടുകളിലും തൊപ്പികളിലും വാഹനങ്ങളില്‍ വരെ രാഹുല്‍ തരംഗമായി മാറുന്ന രീതിയിലാണ് പ്രചാരണം.
ദുബയ്: രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. ടീ ഷര്‍ട്ടുകളിലും തൊപ്പികളിലും വാഹനങ്ങളില്‍ വരെ രാഹുല്‍ തരംഗമായി മാറുന്ന രീതിയിലാണ് പ്രചാരണം. സമൂഹ മാധ്യങ്ങളിലും പ്രചാരണം ശക്തമായി. യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ ബസ് വഴി യാത്ര ചെയ്ത് ഒരു സംഘം യുവാക്കള്‍ ഇക്കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയിരുന്നു. മുസ്‌ലിംലീഗ് പ്രവാസ സംഘടനയായ കെഎംസിസിയുടെ കാസര്‍കോഡ് ജില്ലയിലെ സൗഹൃദ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. കൂടാതെ, കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍, ലേബര്‍ ക്യാംപുകളിലെ വിവിധ സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയിലും പ്രചാരണം ശക്തമായി. ദുബായ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സാസ്‌കാരിക മേളയാണ് നഗരം ഒരുങ്ങുന്നത്. ഈ മാസം 11 ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് ഈ കലാസാസ്‌കാരിക സന്ധ്യ. ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കും.
RELATED STORIES
തട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMTകൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം...
30 Nov 2023 3:29 PM GMT