Gulf

പിഎംഎസ്എ പൂക്കോയ തങ്ങള്‍ യത്തീംഖാന വൈസ് പ്രസിഡന്റ് ആലുങ്ങല്‍ കോമു ഹാജി നിര്യാതനായി

പിഎംഎസ്എ പൂക്കോയ തങ്ങള്‍ യത്തീംഖാന വൈസ് പ്രസിഡന്റ് ആലുങ്ങല്‍ കോമു ഹാജി നിര്യാതനായി
X

അല്‍ ഐന്‍: പുത്തനത്താണി ബാവപ്പടി സ്വദേശിയും കാട്ടിലങ്ങാടി പിഎംഎസ്എ പൂക്കോയ തങ്ങള്‍ യത്തീംഖാന വൈസ് പ്രസിഡന്റും അല്‍ ഐനിലെ അല്‍ദാഹിരി ഗ്യാസ് ഉടമയുമായ ആലുങ്ങല്‍ കോമു ഹാജി ഇന്ന് (1.6.2021 ചൊവ്വ ) വൈകുന്നേരം മരണപ്പെട്ട വിവരം വിഷമത്തോടെ അറിയിക്കുന്നു.

അല്‍ ഐന്‍ സുന്നീ യൂത്ത് സെന്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കോമു ഹാജിയുടെ സഹായം വലുതായിരുന്നു. അത്തിപ്പറ്റ മുയ്തീന്‍കുട്ടി ഉസ്താദിന്റെ ഇഷ്ട അനുയായിയും കൂടിയായിരുന്നു. മുന്‍കാലങ്ങളില്‍ അല്‍ ഐന്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന കോമു ഹാജി കാട്ടിലങ്ങാടി പിഎംഎസ്എ പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ കമ്മിറ്റി ട്രഷററായും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചു.

അല്‍ ഐന്‍ കുവൈത്താത്തില്‍ അല്‍ദാഹിരി ഗ്യാസ് സ്ഥാപനം നടത്തിവരികയായിരുന്നു കോമു ഹാജി. മക്കള്‍: അബ്ദുല്‍കരിം, അബ്ദുറസ്സാഖ്, മുഹമ്മദ് ശരീഫ്. ഖദീജ. മരുമകന്‍: തൈക്കാടന്‍ അബ്ദുല്‍ ഹമീദ് സ്വാഗതമാട്.

Next Story

RELATED STORIES

Share it