പുറത്തുള്ള പ്രവാസികള്‍ക്ക് ഇഖാമ പുതുക്കുന്നതിന് അനുമതി തുടരും: കുവൈത്ത്
ഒരു വര്‍ഷത്തെ കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്ക് കുവൈത്തിന് പുറത്ത് നിന്നുകൊണ്ട് തന്നെ താമസരേഖ പുതുക്കുന്നത് തുടരാം.

കുവൈത്ത് സിറ്റി: കുവൈത്തിനു പുറത്ത് ആറു മാസത്തില്‍ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ദ്് ചെയ്യുന്നത് തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേ പോലെ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഓണ്‍ ലൈന്‍ വഴി താമസ രേഖ പുതുക്കുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് പുതിയ നിയമങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഒരു വര്‍ഷത്തെ കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്ക് കുവൈത്തിന് പുറത്ത് നിന്നുകൊണ്ട് തന്നെ താമസരേഖ പുതുക്കുന്നത് തുടരാം. ഏതൊരു പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ സമയം അനുവദിക്കും. ആറു മാസത്തിലേറെയായി കുവൈത്തിനു പുറത്ത് കഴിയുന്നവര്‍ താമസ രേഖ പുതുക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. നിലവില്‍ രാജ്യത്തിന് പുറത്ത് കഴിയുന്നവരില്‍ ഭൂരിഭാഗവും കുടുംബ വിസയില്‍ ഉള്ളവരാണ് എന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
RELATED STORIES
വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTഅമല്‍ജ്യോതി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റല്‍...
6 Jun 2023 4:43 AM GMTതാനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMT