Gulf

പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി

പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി
X

കുവൈത്ത് സിറ്റി: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ ഏലംകുളം പാലേങ്ങല്‍ ഷാബിന്‍ മുഹമ്മദ് (33) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം.

കുവൈത്തില്‍ കെഎന്‍പിസിയില്‍ പ്ലാന്‍ഡ് ഓപറേറ്ററായിരുന്നു. നേരത്തെ അല്‍കൂത്ത് പെട്രോകെമിക്കല്‍സിലും ജോലി ചെയ്തിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലില്‍ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകള്‍: ഇനാറ.

Next Story

RELATED STORIES

Share it