ഹൃദയാഘാതം മൂലം പട്ടാമ്പി സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു
പട്ടാമ്പി വിളയൂര്‍ സ്വദേശി കുപ്പൂത്ത് കിളിക്കോട്ടില്‍ സൈതാലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ആണ് അസീറിന് സമീപം മഹായിലില്‍ മരിച്ചു.

റിയാദ്: ഹൃദയാഘാതം മൂലം പാലക്കാട് പട്ടാമ്പി സ്വദേശി തെക്കന്‍ സൗദിയില്‍ മരിച്ചു. പട്ടാമ്പി വിളയൂര്‍ സ്വദേശി കുപ്പൂത്ത് കിളിക്കോട്ടില്‍ സൈതാലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ആണ് അസീറിന് സമീപം മഹായിലില്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിട്ട് വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ മരണപ്പെട്ട നിലയിലായിരുന്നു.
മൂന്നര വര്‍ഷമായി മഹായില്‍ അല്‍ജറാദ് ഓട്ടോമാറ്റിക് ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. മാതാവ്: ആയിശ. ഭാര്യ: സബീല, മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സല്‍മ ഫര്‍സാന, സല്‍മ ഷിഫാന, മരുമകന്‍: സ്വലാഹുദ്ദീന്‍. സഹോദരങ്ങള്‍: മുസ്തഫ മുസ്‌ല്യാര്‍, സിദ്ദീഖ് അന്‍വരി, ഹൈദര്‍, ആമിന, സുഹറ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മഹായിലില്‍ ഖബറടക്കും.
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില് കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT'ബാംസുരി': വേറിട്ട അനുഭവമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്സ് ...
25 Jun 2022 11:55 AM GMTകുവൈത്തില് തൊഴില്പീഡനത്തിനിരയായ ചെറായി സ്വദേശിനിയുടെ മോചനത്തിന്...
24 Jun 2022 10:59 AM GMTലോകകേരള സഭയിലെ ചര്ച്ചകള് അന്ധമായ വിമര്ശനങ്ങള്ക്കുള്ള മറുപടി:...
23 Jun 2022 1:32 AM GMTഇന്ത്യന് സോഷ്യല് ഫോറം എജ്യു കെയര് 2022 സംഘടിപ്പിക്കുന്നു
22 Jun 2022 4:54 PM GMT