Gulf

ഒമാനിലേക്ക് ഏപ്രില്‍ എട്ട് മുതല്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പ്രവേശന വിലക്ക്

ഒമാനിലേക്ക് ഏപ്രില്‍ എട്ട് മുതല്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പ്രവേശന വിലക്ക്
X

മസ്‌കത്ത്: ഒമാന്‍ പൗരന്‍മാര്‍ക്കും റെഡിഡന്‍സി വിസ ഉള്ളവര്‍ക്കും മാത്രമേ ഏപ്രില്‍ എട്ട് മുതല്‍ ഒമാനിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. അതായത്, സൗദിയിലേക്ക് ഒമാന്‍ വഴി യാത്രചെയ്യാന്‍ ഏപ്രില്‍ എട്ടിന് ഉച്ച മുതല്‍ സാധിക്കില്ല. റമദാനില്‍ പള്ളികളില്‍ ഇശാ നമസ്‌കാരത്തിന് ശേഷം തറാവീഹ് അനുവദിക്കില്ല. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കൊറോണ വൈറസ് കമ്മിറ്റിയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

ഇഫ്താര്‍ സംഗമങ്ങള്‍, ഇഫ്താര്‍ തമ്പുകള്‍ എന്നിവയും അനുവദിക്കില്ല. രാജ്യത്ത് നിലവില്‍ വൈകീട്ട് എട്ടുമുതല്‍ രാവിലെ അഞ്ചുവരെയുള്ള കര്‍ഫ്യൂ ഏപ്രില്‍ എട്ടിന് അവസാനിക്കുമെങ്കിലും റമദാനില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും ആളുകള്‍ പുറത്തിറങ്ങുന്നതിനുമുള്ള നിയന്ത്രണം തുടരും. ഏപ്രില്‍ 28 നാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചത്. റമദാന്‍ മാസത്തില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് ഇപ്പോള്‍ കര്‍ഫ്യൂ പുനസ്ഥാപിച്ചിരിക്കുന്നത്. റമദാന്‍ അവസാനിക്കുന്നതുവരെ എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കും രാത്രി നിരോധനം കമ്മിറ്റി നീട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it