ഒമാനിലെ ക്രിസ്ത്യന്‍ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു
പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദര്‍സെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശ്രീ ശിവക്ഷേത്രവും ഈ മാസം 12ന് ആരാധനക്കായി തുറക്കും.

മസ്‌കത്ത്: ഒമാനില്‍ ഏപ്രില്‍ മൂന്നു മുതല്‍ താല്‍ക്കാലികമായി ആരാധനകള്‍ നിര്‍ത്തിവെച്ച ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദര്‍സെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശ്രീ ശിവക്ഷേത്രവും ഈ മാസം 12ന് ആരാധനക്കായി തുറക്കും.
ദാര്‍സൈത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 06.30ന് പൂജാ കര്‍മ്മങ്ങള്‍ നടക്കും.മസ്‌കത്തിലെ ശിവ ക്ഷേത്രത്തില്‍ രാവിലെ ആറോടെ തന്നെ പൂജകള്‍ ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 13 മുതല്‍ ഒമാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും വിശ്വാസികള്‍ക്കായി തുറന്നുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും 65 വയസിനു മുകളില്‍ പ്രായമായ മുതിര്‍ന്നവര്‍ക്കും ദേവാലയങ്ങളില്‍ പ്രവേശനമുണ്ടായിരിക്കില്ല എന്നതുള്‍പ്പെടെയുള്ള കര്‍ശന നിബന്ധനകളോടു കൂടിയാണ് റൂവി പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയം ആരാധനക്കായി തുറക്കുന്നതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ദേവാലയങ്ങളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT