കൊവിഡ്: ഒമാനില്‍ 1,327 പുതിയ കേസുകള്‍; ഒമ്പത് മരണം
അതേസമയം 1,052 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു
![കൊവിഡ്: ഒമാനില്‍ 1,327 പുതിയ കേസുകള്‍; ഒമ്പത് മരണം കൊവിഡ്: ഒമാനില്‍ 1,327 പുതിയ കേസുകള്‍; ഒമ്പത് മരണം](https://www.thejasnews.com/h-upload/2020/07/16/114896-8.jpg)
മസ്‌കത്ത്: ഒമാനില്‍ 1,327 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 62,574 ആയി ഉയര്‍ന്നു. കൂടാതെ ഒമ്പത് പേര്‍ രോഗംബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 290 ആയി. അതേസമയം 1,052 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 40,090 പേരാണ് രോഗമുക്തരായത്. നിലവില്‍ 22,194 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,008 പേര്‍ ഒമാനികളും 319 പേര്‍ വിദേശികളുമാണ്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,704 പുതിയ കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 258,148 ആയി. പുതുതായി 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ 548 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ 149 പേര്‍ ഗുരുതരാവസ്ഥയിലാണ്.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT