കൊല്ലം ആയൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു
ഇന്ന് രാവിലേ ഉറക്കമുണരാതായപ്പോള്‍ റൂമിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. ഇമാംസ് കൗണ്‍സില്‍ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മന്നാനിയുടെ ഇളയ സഹോദരനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമാണ് മരണപ്പെട്ട നവാസ്.
BY APH21 July 2019 3:58 PM GMT
X
APH21 July 2019 3:58 PM GMT
ജുബൈല്‍: കൊല്ലം ആയൂര്‍ വയ്യാനം സ്വദേശിയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. ജുബൈലിലെ കെന്റ്‌സ് അറേബ്യ എന്ന കമ്പനിയില്‍ കഴിഞ്ഞ 7 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്ന നവാസ്. ഇന്ന് രാവിലേ ഉറക്കമുണരാതായപ്പോള്‍ റൂമിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സംസ്‌കരിക്കാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്.
ഇമാംസ് കൗണ്‍സില്‍ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മന്നാനിയുടെ ഇളയ സഹോദരനാണ് മരണപ്പെട്ട നവാസ്. നാട്ടിലുള്ള ബന്ധുക്കളുടെ കൂടി അനുവാദത്താല്‍ മൃതദേഹം ജുബൈലില്‍ തന്നെ ഖബറടക്കും.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT