38 വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നിര്യതനായി

38 വര്‍ഷമായി കാനൂ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസത്തിന് തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്.

38 വര്‍ഷത്തെ പ്രവാസത്തിന് ശേഷം   നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നിര്യതനായി

ദുബയ്: പയ്യന്നൂര്‍ സ്വദേശിയും ദുബയിലെ കാനൂ ഗ്രൂപ്പിന്റെ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനുമായ കളപ്പില്‍ വീട്ടില്‍ രാമകൃഷ്ണന്‍ (58) ദുബയില്‍ നിര്യതനായി. 38 വര്‍ഷമായി കാനൂ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസത്തിന് തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്. മൂത്ത മകനും ബംഗ്ലൂരുവിലെ ഐബിഎം ജീവനക്കാരനുമായ ജിബിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ഒരാഴ്ച മുമ്പാണ് ദുബയില്‍ തിരിച്ചെത്തിയത്. ഭാര്യ ജയശ്രിയുമൊത്ത് ദുബയിലായിരുന്നു താമസം. രണ്ടാമത്തെ മകന്‍ മിഥുന്‍ ഇന്‍ഡോര്‍ ഐഐഎം വിദ്യാര്‍ത്ഥിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി വെള്ളിയാഴ്ച പയ്യന്നൂരില്‍ സംസ്‌ക്കരിക്കും.
RELATED STORIES

Share it
Top