Gulf

പൗരത്വ ഭേദഗതി ബില്‍: പൗരന്‍മാരെ അഭയാര്‍ഥികളാക്കുന്ന ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പൗരത്വ ഭേദഗതി ബില്‍: പൗരന്‍മാരെ അഭയാര്‍ഥികളാക്കുന്ന ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെല്ലാം രാജ്യത്ത് സ്ഥിരതാമസമാക്കിയ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുന്നത് മനുഷ്യാവകാശ പ്രശ്‌നം മാത്രമല്ല, അഭയാര്‍ഥി ഗണത്തിലേക്കു തള്ളി ഇവരെ പൗരാവകാശങ്ങളില്ലാത്ത വിലകുറഞ്ഞ തൊഴിലാളികളാക്കി മാറ്റാനുള്ള ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തമാണെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് പ്രവര്‍ത്തക കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ എന്‍ആര്‍സി ബോധവല്‍ക്കരണ ചര്‍ച്ച അഭിപ്രായപ്പെട്ടു.

1955 ലെ പൗരത്വ രജിസ്റ്ററിനെ പൊളിച്ചെഴുതുന്നതാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പുതിയ ബില്‍. ബില്‍ അനുസരിച്ച് 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലേക്കെത്തിയ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, ബുദ്ധര്‍, സിക്കുകാര്‍, ജൈനര്‍, പാഴ്‌സി, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം ലഭിക്കും. ഇവിടങ്ങളിലുള്ള മുസ് ലിംകള്‍ക്ക് പൗരത്വം നിഷേധിക്കും. ഇത്തരക്കാരെ അനധിക്യത കുടിയേറ്റക്കാരായി നാടുകടത്താനാണ് പുതിയ ബില്ലിലെ വ്യവസ്ഥ. 1971 മാര്‍ച്ച് 24നു മുമ്പ് അസമില്‍ എത്തിയവരെ പൗരത്വത്തിന് പരിഗണിക്കാമെന്ന് 1985ലെ കരാറിലെഴുതി ചേര്‍ത്തിട്ടുണ്ടങ്കിലും അതിനു എതിര് കൂടിയാണ് പുതിയ ബില്‍.


രജിസ്റ്ററിനു പുറത്തായവര്‍ തികച്ചും നിരാശരാണ്. അനധികൃത കുടിയേറ്റക്കാര്‍ എന്നാരോപിക്കപ്പെടുന്ന ഇവരെ സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തി പൗരന്മാരല്ലാതാക്കിയത് കടുത്ത പ്രതിഷേധമുണ്ടെങ്കിലും മറ്റ് പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്താതെ ഒഴിഞ്ഞുനില്‍ക്കുകയാണ്. പോപുലര്‍ ഫ്രണ്ട് പോലുള്ള പ്രദേശിക സന്നദ്ധ സംഘടകളുടെ ഇടപെടലുകള്‍ ഒരു പരിധിവരെ 40 ലക്ഷത്തില്‍ നിന്ന് 19 ലക്ഷത്തിലേക്ക് കുറച്ചുകൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ടെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം റഹീം ആലപ്പുഴ വിഷയം അവതരിപ്പിച്ചു. സ്‌റ്റേറ്റ് എക്‌സിക്യുട്ടീവംഗം സൈതലവി ചുള്ളിയാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ടീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്തു. സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെക്രട്ടറി മുഹിനുദ്ദീന്‍ മലപ്പുറം സംസാരിച്ചു.



Next Story

RELATED STORIES

Share it