പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു
പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് പിന്‍വശത്ത് താമസിക്കുന്ന ഹനീഫ കാരാട്ടി തൊടി (47) ആണ് ജിദ്ദ അല്‍ ഖുമ്ര ഡിസ്ട്രിക്ടിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്.

ജിദ്ദ: പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് പിന്‍വശത്ത് താമസിക്കുന്ന ഹനീഫ കാരാട്ടി തൊടി (47) ആണ് ജിദ്ദ അല്‍ ഖുമ്ര ഡിസ്ട്രിക്ടിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. ഇന്ന് രാവിലെ ചെറിയ നെഞ്ച് വേദനയെ തുടര്‍ന്ന് വിശ്രമിക്കാന്‍ പോയ ഹനീഫ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പോയി നോക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. ജിദ്ദയിലെ മഅനവി കമ്പനി വെയര്‍ഹൗസില്‍ ജോലിചെയ്തുവരികയായിരുന്നു. 23 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞാണി. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കള്‍: ഫര്‍സീന്‍, അര്‍ഷദ്. സഹോദരങ്ങള്‍: മുഹമ്മദ് അലി, മൊയ്ദുട്ടി മാനു, ഹുസൈന്‍, ആമിന, സുഹ്റ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
RELATED STORIES
കണ്ണൂര് കൂത്തുപറമ്പിനടുത്ത് സ്കൂട്ടറുകള് കൂട്ടിയിടിച്ച് രണ്ട്...
29 Nov 2023 7:46 AM GMTകൂത്തുപറമ്പില് സ്കൂട്ടറുകള് തമ്മില് കൂട്ടിയിടിച്ച് യുവാക്കള്ക്ക്...
29 Nov 2023 5:30 AM GMTമിനിലോറിയില് വന് സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്പ്പെടെ...
25 Nov 2023 8:06 AM GMTഇരിട്ടിയില് എസ് ഡിപിഐ പ്രവര്ത്തകന്റെ വീടിന് നേരേ ബോംബെറിഞ്ഞ കേസ്:...
24 Nov 2023 3:06 PM GMTകണ്ണൂരില് വന് മയക്കുമരുന്ന് വേട്ട; യുവതി ഉള്പ്പെടെ നാലുപേര്...
24 Nov 2023 9:30 AM GMTനവകേരളാ സദസ്സ്; കണ്ണൂരില് യൂത്ത് കോണ്ഗ്രസ് മാര്ച്ചില് സംഘര്ഷം,...
21 Nov 2023 8:07 AM GMT