ജുബൈലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

നടപടിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി നാസര്‍ കൊടുവള്ളി, മുഹമ്മദ് ബീരാന്റെ ഭാര്യാ സഹോദരന്‍ ഷബീറലി വാഴക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

ജുബൈലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

ജുബൈല്‍: ഹൃദയാഘാതം മൂലം ജുബൈലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി. പാലക്കാട് തൃപ്പനച്ചി പരേതനായ കുന്നത്ത് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ബീരാന്റെ മയ്യിത്താണു ജുബൈലില്‍ ഖബറടക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച നെഞ്ച് വേദനയെത്തുടര്‍ന്ന് അല്‍മന ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 30 വര്‍ഷമായി ജുബൈലില്‍ ബക്കാല, ബൂഫിയ എന്നിവയില്‍ ജോലി ചെയ്ത അദ്ദേഹം പത്ത് വര്‍ഷത്തിലധികമായി സ്വകാര്യ ടാക്‌സി െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പരിചിതനും പരോപകാരിയും പ്രിയങ്കരനുമായിരുന്ന മുഹമ്മദ് ബീരാന്റെ വേര്‍പാട് പ്രവാസികള്‍ക്കിടയില്‍ നൊമ്പരമായി മാറി. മരണ വാര്‍ത്തയറിഞ്ഞ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ജുബൈലില്‍ എത്തിയിരുന്നു.

നടപടിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി നാസര്‍ കൊടുവള്ളി, മുഹമ്മദ് ബീരാന്റെ ഭാര്യാ സഹോദരന്‍ ഷബീറലി വാഴക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. ഭാര്യ: വാഴക്കാട് പാറമ്മല്‍ സഹീറ. മക്കള്‍: അഫ്‌റ, ഷഹ്‌ന, മുഹമ്മദ് റോഷന്‍.
RELATED STORIES

Share it
Top