മലപ്പുറം അരീക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു
രക്തത്തില്‍ ശ്വേതരക്താണുക്കളുടെ കുറവ് മൂലമുണ്ടായ അസുഖത്തിന് രണ്ടുമാസത്തോളമായി ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ജിദ്ദ: മലപ്പുറം അരീക്കോട് വടശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊടക്കോടന്‍ ജലാലുദ്ദീന്‍ (48) ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. രക്തത്തില്‍ ശ്വേതരക്താണുക്കളുടെ കുറവ് മൂലമുണ്ടായ അസുഖത്തിന് രണ്ടുമാസത്തോളമായി ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹിദാദ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 18 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ പ്രവാസിയാണ്.
ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ അഡ്വ. ശംസുദ്ദീന്റെ സഹോദരനാണ്. പിതാവ്: മൂസഹാജി. മാതാവ്: ആയിഷ. ഭാര്യ: സാബിറ. മക്കള്‍: ജുനൈദ്, ആയിഷ ജുമാന, ഷദ, നജാ നൂറിന്‍. മറ്റു സഹോദരങ്ങള്‍ ശിഹാബുദ്ദീന്‍, നിയാസുദ്ദീന്‍ (ജിദ്ദ), സഫിയ, ഹഫ്‌സത്ത്, സൗദ, സല്‍മ, മുര്‍ഷിദ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് സഹോദരന്‍ നിയാസുദ്ദീന്‍ അറിയിച്ചു.
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMT