അബൂദബിയില്‍ കെട്ടിടത്തില്‍നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു
അബൂദബി ഏവിയേഷന്‍ കമ്പനിയില്‍ സിസിടിവി ഓപറേറ്ററായി ജോലിചെയ്തുവരികയായിരുന്നു.
BY NSH29 March 2020 7:47 PM GMT

X
NSH29 March 2020 7:47 PM GMT
അബൂദബി: കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കൂത്തുപറമ്പിലെ കൊമ്പന്‍ തറമ്മല്‍ ഗംഗാധരന്റെ മകന്‍ ഷാജുവിനെ (43)യാണ് അബൂദബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 7.45നായിരുന്നു സംഭവം.
അബൂദബി ഏവിയേഷന്‍ കമ്പനിയില്‍ സിസിടിവി ഓപറേറ്ററായി ജോലിചെയ്തുവരികയായിരുന്നു. ഒരാഴ്ച മുമ്പ് നേരിയ പനിയെത്തുടര്‍ന്ന് ചികില്‍സ തേടിയശേഷം രണ്ടുദിവസം മുമ്പാണ് ജോലിക്ക് പോയിത്തുടങ്ങിയത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അബൂദബി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: പത്മാവതി വലിയവീട്ടില്‍. ഭാര്യ: രജനി.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില് നിന്ന് ഒളിച്ചോടിയ പെണ്കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില് വാഹനാപകടത്തില് യുവാവ് മരിച്ചു; രണ്ടുപേര്ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില് കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള് മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്ട്ട് സര്ക്കാര് ഉടന്...
26 Jun 2022 6:05 PM GMT