ഒമാനിലെ ബുറൈമിയില്‍ വാഹനാപകടത്തില്‍ നാലുമരണം
മസ്‌കത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ബുറൈമി അല്‍ഫേയിലെ നാലുജീവനക്കാരാണ് മരിച്ചത്.
BY NSH24 April 2019 12:21 PM GMT

X
NSH24 April 2019 12:21 PM GMT
മസ്‌കത്ത്: ഒമാനിലെ ബുറൈമിയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മസ്‌കത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ബുറൈമി അല്‍ഫേയിലെ നാലുജീവനക്കാരാണ് മരിച്ചത്. മരണപ്പെട്ടവര്‍ പാകിസ്ഥാനി സ്വദേശികളാണെന്നാണ് വിവരം. ഇന്നലെ വൈകീട്ടോടെ നിസ്സാന്‍ കാറും പജീറോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
ദിശമാറി സഞ്ചരിച്ച നിസ്സാന്‍ കാര്‍ പജീറോയുമായി കൂട്ടിയിടിക്കുകയും വാഹനത്തിലുള്ളവരില്‍ നാലുപേര്‍ മരണപ്പെടുകയുമായിരുന്നു. നാലുപേര്‍ സഞ്ചരിക്കേണ്ട വാഹനത്തില്‍ ഏഴുപേരാണ് യാത്രചെയ്തിരുന്നത്. യാത്രക്കാരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തെയും മറ്റ് രണ്ടുപേരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT