Gulf

മൗലാനാ മുഹമ്മദ് ഈസാ മമ്പഈയുടെ വിയോഗം: ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു

പാണ്ഡിത്യം നന്‍മയ്ക്കുവേണ്ടി ചെലവഴിച്ച സമുദായത്തിന്റെ വഴികാട്ടിയും ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരേ ശബ്ദിച്ച ധീരനായ വ്യക്തിത്വവുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

മൗലാനാ മുഹമ്മദ് ഈസാ മമ്പഈയുടെ വിയോഗം: ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു
X

ജിദ്ദ: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കേരള സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈയുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് ചിറയികീഴ് അഭിപ്രായപ്പെട്ടു. പാണ്ഡിത്യം നന്‍മയ്ക്കുവേണ്ടി ചെലവഴിച്ച സമുദായത്തിന്റെ വഴികാട്ടിയും ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരേ ശബ്ദിച്ച ധീരനായ വ്യക്തിത്വവുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. ഇസ്‌ലാമിന്റെ ശത്രുക്കളോട് കടുത്ത വെറുപ്പുപുലര്‍ത്തിയിരുന്ന മൗലാന പരസ്പരമുള്ള ഐക്യത്തിനും ഒരുമിച്ചുചേരലിനും വളരെ ആഗ്രഹിച്ചിരുന്നു. വാര്‍ധക്യത്തിന്റെ അവശതകളില്‍ പോലും തന്റെ ഉമ്മത്തിന്റെ അഭിമാനകരമായ അതിജീവനത്തിനും ശാക്തീകരണത്തിനും വേണ്ടി നിര്‍ഭയം നിലപാടുകള്‍ സ്വീകരിച്ച പണ്ഡിതവര്യന്‍.

ജീവിതത്തിലുടനീളം അദ്ദേഹം അതീവസൂക്ഷ്മത പുലര്‍ത്തിയിരുന്നു. വിട്ടുവീഴ്ചകള്‍ക്കും ഭൗതികതാല്‍പര്യങ്ങള്‍ക്കും പിന്നാലെ പോവുന്ന ആധുനികപണ്ഡിതന്‍മാര്‍ക്ക് മാതൃകയാണ് മൗലാനയുടെ ജീവിതമെന്നും അദ്ദേഹം അനുസ്മരിച്ചു. ഷറഫിയ ഹിജാസ് വില്ലയില്‍ നടന്ന അനുശോചനയോഗത്തില്‍ സാദിഖ് വഴിപ്പാറ, ഹൈദ്രോസ് കോട്ടയ്ക്കല്‍, സക്കീര്‍ ബാഖവി, റഷീദ് മൗലവി അല്‍ഹാദി, ഇബ്രാഹിം മങ്കട, റഷീദ് കൂട്ടിലങ്ങാടി, സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍, സാജിദ് ഫറോക്ക്, സി വി അഷ്‌റഫ് പുളിക്കല്‍, അലി കാരാടി, റഊഫ് ചേരൂര്‍, നാസര്‍ വേങ്ങര, ഇ എം റിയാസ്, റാഫി മങ്കട എന്നിവര്‍ പങ്കെടുത്തു.







Next Story

RELATED STORIES

Share it